അന്ന് ഉദ്ഘാടനത്തിന് രത്തന്‍ ടാറ്റയെ കൊണ്ടുവരാന്‍ സഹായിക്കണമെന്ന് ആര്‍എസ്എസ് ഭാരവാഹികളിലൊരാളാണ് തന്നോട് അഭ്യർഥിച്ചതെന്നും ഗഡ്കരി പറഞ്ഞു. രാജ്യത്തെ ആരോഗ്യ-വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് ഗഡ്‌കരി പ്രസ്താവിച്ചു.
വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ രാജ്യത്ത് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമല്ല. നഗരപ്രദേശത്ത് സൗകര്യമുണ്ടെങ്കില്‍ ഗ്രാമപ്രദേശങ്ങളിലെ സ്ഥിതി മെച്ചമല്ല, പ്രത്യേകിച്ച് വിദ്യാഭ്യാസത്തിന്റെ സ്ഥിതി. എന്നാല്‍ സൗകര്യങ്ങള്‍ മെച്ചപ്പെട്ടുവരുകയാണെന്നും താന്‍ 10% രാഷ്ട്രീയവും 90% സാമൂഹിക പ്രവര്‍ത്തനവുമാണ് ചെയ്യുന്നതെന്നും ഗഡ്കരി പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ഗുജറാതിലെ ഭുജില്‍ കെ.കെ പടേല്‍ സൂപര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം. 200 കിടക്കകളുള്ള ആശുപത്രി ശ്രീ ലെവാ പടേല്‍ സമാജമാണ് നിര്‍മിച്ചത്. കച്ചിലെ ആദ്യത്തെ ചാരിറ്റബിള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാണിതെന്നും തുശ്ചമായ നിരക്കില്‍ സേവനം ലഭിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Keywords: Pune, India, News, RSS, Hospital, Treatment, Inauguration, Ratan Tata, Prime Minister, Nithin Gadkari, RSS hospital only for Hindus? Ratan Tata asked Gadkari. Check minister's reply.
< !- START disable copy paste -->