Follow KVARTHA on Google news Follow Us!
ad

'മഠങ്ങൾക്കുള്ള സർകാർ ഗ്രാന്റുകൾ ലഭിക്കാൻ ബന്ധപ്പെട്ടവർക്ക് 30%ശതമാനം കമീഷൻ നൽകണം'; കർണാടക സർകാരിനെതിരെ ഗുരുതര ആരോപണവുമായി പ്രമുഖ ലിംഗായത് മഠാധിപതി

Rampant corruption in Karnataka, state govt takes 30% cut from grants for mutts, alleges top Lingayat seer#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തക
ബെംഗ്ളുറു: (www.kvartha.com) കർണാടകയിലെ വ്യാപകമായ അഴിമതി മഠങ്ങളെയും ബാധിക്കുന്നുണ്ടെന്നും അനുവദിച്ച ഗ്രാന്റുകൾ ലഭിക്കുന്നതിന് 30 ശതമാനം കമീഷൻ നൽകേണ്ടതുണ്ടെന്ന് ലിംഗായത് സമുദായത്തിൽ നിന്നുള്ള പ്രമുഖ മഠാധിപതി ആരോപിച്ചു. ഇതിനോട് പ്രതികരിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്റെ സർകാർ മഠാധിപതിയുടെ ആരോപണങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പറഞ്ഞു.
  
Bangalore, Karnataka, News, Top-Headlines, Government, Chief Minister, Death, Suicide, MLA, State, BJP, Rampant corruption in Karnataka, state govt takes 30% cut from grants for mutts, alleges top Lingayat seer.

കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തെത്തുടർന്ന് ബിജെപി നേതാവ് കെഎസ് ഈശ്വരപ്പ ശനിയാഴ്ച മന്ത്രി സ്ഥാനം രാജിവച്ച പശ്ചാത്തലത്തിലാണ് പുതിയ ആരോപണം. ബെലഗാവി ആസ്ഥാനമായുള്ള കരാറുകാരൻ സന്തോഷ് പാടീലിനെ ചൊവ്വാഴ്ചയാണ് ഉഡുപിയിലെ ഒരു ഹോടെലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആഴ്ചകൾക്ക് മുമ്പ് ഈശ്വരപ്പയ്‌ക്കെതിരെ അദ്ദേഹം അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. വാട്സ്ആപ് സന്ദേശത്തിൽ തന്റെ മരണത്തിന് ഈശ്വരപ്പയെ കുറ്റപ്പെടുത്തിയിരുന്നു. ഹിൻഡൽഗ ഗ്രാമത്തിൽ 2021ൽ നടത്തിയ റോഡ് പണിക്ക് ഇതുവരെ നാല് കോടി രൂപ നൽകിയിട്ടില്ലെന്ന് അദ്ദേഹം കഴിഞ്ഞ മാസം പരാതി നൽകിയിരുന്നു. ഈശ്വരപ്പയുടെ സഹായികൾ പണം നൽകുന്നതിന് 40 ശതമാനം കമീഷൻ ആവശ്യപ്പെട്ടതായി അദ്ദേഹം ആരോപിച്ചിരുന്നു.

ബാഗൽകോട്ട് ജില്ലയിലെ ബഡഗണ്ടി ഗ്രാമത്തിൽ സംഘടിപ്പിച്ച റാലിയിൽ ബാലേഹോസൂർ മഠത്തിലെ ദിൻഗലേശ്വർ സ്വാമിയാണ് പുതിയ ആരോപണം ഉന്നയിച്ചത്. 'ഒരു മഠാധിപതിക്ക് ഗ്രാന്റ് അനുവദിച്ചാൽ അത് 30 ശതമാനം കിഴിവിന് ശേഷമാണ് മഠത്തിൽ എത്തുന്നത്. തുക കിഴിച്ചില്ലെങ്കിൽ നിങ്ങളുടെ പദ്ധതി ആരംഭിക്കില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമായി പറയുന്നു. സംസ്ഥാനത്ത് സർക്കാർ ജോലികളൊന്നും കൃത്യമായി നടക്കുന്നില്ല', അദ്ദേഹം ആരോപിച്ചു.

'30 ശതമാനം തുക നൽകിയാലേ പണി തുടങ്ങൂ. പല കരാറുകാരും പണി നിർത്തിവച്ചു. ചർചകൾ മാത്രം നടക്കുന്നുണ്ടെങ്കിലും വികസനമൊന്നും നടക്കുന്നില്ല. പല എംഎൽഎമാരും പണി തുടങ്ങുംമുമ്പ് നിരക്ക് നിശ്ചയിക്കാറുണ്ട്. വടക്കൻ കർണാടകയിൽ ഒരു സംവിധാനവുമില്ല. റോഡുകൾ, ബസ് സർവീസുകൾ, വിദ്യാഭ്യാസം, സ്‌കൂളുകൾ എന്നിവയുടെ അവസ്ഥ മോശമാണ്. ഇവിടെ അധ്യാപകരുടെ കുറവുണ്ട്. ജലസേചന ജോലിയുടെ അവസ്ഥ ദയനീയമാണ്', അദ്ദേഹം കൂട്ടിച്ചേർത്തു.

മഠാധിപതി ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു, 'അദ്ദേഹം ഒരു മഹാനായ സ്വാമിയാണ്. ഇത് സംസ്ഥാനത്തിനാകെ അറിയാം. മുഴുവൻ വിശദാംശങ്ങളും നൽകാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ആരാണ് പണം നൽകിയത്, എന്ത് ആവശ്യത്തിനാണ് പണം നൽകിയത്, ആർക്കാണ് പണം നൽകിയത്. ഞങ്ങൾ തീർച്ചയായും അന്വേഷിക്കുകയും വിഷയത്തിലേക്ക് ആഴത്തിൽ പോകുകയും ചെയ്യും. അദ്ദേഹത്തിന്റെ ആരോപണം ഞങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.’

ആരോപണങ്ങളിൽ പ്രതിപക്ഷവും വിമർശനവുമായി രംഗത്തെത്തി. മഠങ്ങൾക്കും ക്ഷേത്രങ്ങൾക്കും അനുവദിച്ച ഗ്രാന്റിൽ 30 ശതമാനം കമീഷൻ വാങ്ങുന്നത് മതത്തിന്റെ രക്ഷകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബിജെപി ആണെന്നത് ലജ്ജാകരമാണെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

Keywords: Bangalore, Karnataka, News, Top-Headlines, Government, Chief Minister, Death, Suicide, MLA, State, BJP, Rampant corruption in Karnataka, state govt takes 30% cut from grants for mutts, alleges top Lingayat seer.
< !- START disable copy paste -->

Post a Comment