Follow KVARTHA on Google news Follow Us!
ad

Punishment | പ്രായപൂര്‍ത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വന്ധ്യംകരണം നടത്തുന്നതടക്കമുള്ള കടുത്ത ശിക്ഷാ നടപടികള്‍ക്ക് അധികാരം നല്‍കുന്ന ബില്‍ പാസാക്കാനൊരുങ്ങി പെറു

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, Peru,News,Molestation,Minor girls,Jail,President,World
ലിമ: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വന്ധ്യംകരണം നടത്തുന്നതടക്കമുള്ള കടുത്ത ശിക്ഷാ നടപടികള്‍ക്ക് അധികാരം നല്‍കുന്ന ബില്‍ പാസാക്കാനൊരുങ്ങി പെറു. പെറു പ്രസിഡന്റ് പെഡ്രോ കാസ്റ്റിലൊയാണ് പുതിയ ബില്‍ കൊണ്ടുവരാനുള്ള നീക്കം നടത്തുന്നത്.


Peru seeks to punish pedophile molests with chemical castration, Peru, News, Molestation, Minor girls, Jail, President, World

മൂന്നു വയസ് പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് പ്രസിഡന്റിന്റെ നടപടി. ബലാത്സംഗം ചെയ്യുന്നവര്‍ക്കുള്ള അധികശിക്ഷയെന്ന നിലയിലാണ് വന്ധ്യം കരണം പരിഗണിക്കുന്നതെന്ന് നിയമമന്ത്രി ഫെലിക്സ് ചെറൊ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നവര്‍ കടുത്ത ശിക്ഷക്ക് അര്‍ഹരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിക്ഷാകാലാവധി അവസാനിച്ചു പുറത്തുവരും മുമ്പ് വന്ധ്യംകരിക്കാനാണ് ബിലില്‍ വ്യവസ്ഥ ചെയ്യുന്നത്.

48 വയസ്സുള്ള ഒരാള്‍ മൂന്നു വയസ് പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച സംഭവം പെറുവില്‍ ഏറെ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. യാഥാസ്ഥിതികനെന്ന് അറിയപ്പെടുന്ന മുന്‍ സ്‌കൂള്‍ അധ്യാപകനാണ് പെറുവിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലൊ.

കോണ്‍ഗ്രസ് പുതിയ ബിലിനെ പിന്തുണയ്ക്കുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം. ഇവരുടെ കൂടെ പിന്തുണയുണ്ടെങ്കിലേ ബില്‍ നിയമമാവൂ. അതേസമയം ഈ ബിലിനോട് ആരോഗ്യമന്ത്രി ജോര്‍ജ് ലോപസ് എതിര്‍പ് പ്രകടിപ്പിച്ചിട്ടുണ്ട്.

ലൈംഗിക പീഡനത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് ഒന്നുമറിയില്ലെന്നാണ് വനിതാപ്രവര്‍ത്തകരുടെ നിലപാട്. നീതിന്യായവ്യവസ്ഥ ചടുലമായി പ്രവര്‍ത്തിച്ച് ശിക്ഷ ഉറപ്പുവരുത്തുകയാണ് വേണ്ടതെന്ന് വനിതാ വിമോചന സംഘടനയായ ഫ് ളോറ ട്രിസ്താന്‍ ട്വീറ്റ് ചെയ്തു.

Keywords: Peru seeks to punish pedophile molests with chemical castration, Peru, News, Molestation, Minor girls, Jail, President, World.

Post a Comment