Follow KVARTHA on Google news Follow Us!
ad

Plus 2 Exam | പ്ലസ് ടു പ്രാക്ടികൽ പരീക്ഷകള്‍ മെയ് മൂന്നിന്; എഴുത്തു പരീക്ഷയുടെ മൂല്യനിര്‍ണയം വ്യാഴാഴ്ച തുടങ്ങും

Plus Two Practical Examinations on May 3 #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
തിരുവനന്തപുരം: (www.kvartha.com) ഹയര്‍സെകൻഡറി എഴുത്തു പരീക്ഷ പൂര്‍ത്തിയായി. വ്യാഴാഴ്ച ഉത്തരക്കടലാസ് മൂല്യനിര്‍ണയം ആരംഭിക്കും. ഫിസിക്സ്, ഇകണോമിക്സ് എന്നിവയായിരുന്നു അവസാന ദിവസത്തെ പരീക്ഷ. മെയ് 31ന് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ജൂണ്‍ പകുതിയോടെ ഫലം പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. എസ് എസ് എല്‍ സി പരീക്ഷ വെള്ളിയാഴ്ച് പൂര്‍ത്തിയാകും. ഐ ടി പ്രാക്ടികൽ പരീക്ഷ പൂര്‍ത്തിയായ ശേഷം മേയ് പത്തിനാണ് മൂല്യനിര്‍ണയം തുടങ്ങുന്നത്.

Thiruvananthapuram, Examination, School, Plus 2, Plus Two student, State-Board-SSLC-PLUS2-EXAM, SSLC, Plus Two Practical Examinations on May 3.


സംസ്ഥാനത്താകെ 80 മൂല്യനിര്‍ണയ ക്യാംപുകളാണ് പ്രവര്‍ത്തിക്കുക. പ്രതിദിനം മൂല്യനിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വര്‍ധിപ്പിച്ചതിനെതിരെ ഹയര്‍സെകൻഡറി അധ്യാപകര്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചിട്ടുണ്ട്. ബോടണി, സുവോളജി, മ്യൂസിക് വിഷയങ്ങളുടെ പേപറുകൾ പ്രതിദിനം രണ്ട് സെഷനുകളിലായി 50 എണ്ണവും മറ്റു വിഷയങ്ങളുടേത് 34 എണ്ണവും മൂല്യനിര്‍ണയം നടത്തണമെന്നായിരുന്നു നിര്‍ദേശം. നേരത്തേ ഇതു യഥാക്രമം 40ഉം 26ഉം ആയിരുന്നു. അധ്യാപക സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇത് 44ഉം 30ഉം വീതമാക്കി കുറച്ചു.


പ്രാക്ടികൽ പരീക്ഷകള്‍ മെയ് മൂന്നിനാണ് ആരംഭിക്കുന്നത്. പ്രാക്ടികലിന് അനുസൃതമായി ബന്ധപ്പെട്ട വിഷയങ്ങളിലെ മൂല്യനിര്‍ണയവും ക്രമീകരിച്ചിട്ടുണ്ട്.

Keywords: Thiruvananthapuram, Examination, School, Plus 2, Plus Two student, State-Board-SSLC-PLUS2-EXAM, SSLC, Plus Two Practical Examinations on May 3.

Post a Comment