ന്യൂഡെല്‍ഹി: (www.kvartha.com 15.04.2022) വ്യാഴാഴ്ച നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിമാരുടെ മ്യൂസിയത്തിന്റെ ഔദ്യോഗിക ഡിജിറ്റല്‍ പേയ്മെന്റ് പങ്കാളിയായി പേടിഎം മാറിയെന്ന് ഫിന്‍ടെക് കംപനിയുടെ കമ്യൂനികേഷന്‍സ് ഉടമ പറഞ്ഞു. രാജ്യത്തെ എല്ലാ പ്രധാനമന്ത്രിമാര്‍ക്കുമുള്ള ആദരമാണ് മ്യൂസിയം. പരിപാടിക്കിടെ, പേടിഎം ഇലക്ട്രോണിക് ഡാറ്റ ക്യാപ്ചര്‍ മെഷീന്‍ വഴി മ്യൂസിയത്തിലേക്കുള്ള ആദ്യ ടികറ്റ് പ്രധാനമന്ത്രി വാങ്ങിയിരുന്നു. മ്യൂസിയത്തിന്റെ ഔദ്യോഗിക പങ്കാളി എന്ന നിലയില്‍, പേടിഎം അതിന്റെ പേയ്മെന്റ് ഗേറ്റ്വേ, ഇഡിസി (ഇലക്ട്രോണിക് ഡാറ്റ ക്യാപ്ചര്‍) മെഷീനുകള്‍, ക്യുആര്‍ കോഡ് പേയ്മെന്റ് ഓപ്ഷനുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു.
'മ്യൂസിയത്തിന്റെ ഔദ്യോഗിക ഡിജിറ്റല്‍ പേയ്മെന്റ് പങ്കാളിയായതില്‍ സന്തോഷമുണ്ട്, രാജ്യത്തിന്റെ പ്രധാനമന്ത്രിമാര്‍ക്കൊപ്പം അവര്‍ നല്‍കിയ സംഭാവനകള്‍ക്കും സ്മരിക്കുന്നതാണ് ഇവിടം. പേടിഎമിന്റെ പേയ്മെന്റ് ഓപ്ഷനുകള്‍ ഉപയോഗിച്ച്, മ്യൂസിയം സന്ദര്‍ശിക്കുന്ന ഉപയോക്താക്കള്‍ക്ക് ഡിജിറ്റലായി ടികറ്റുകള്‍ വാങ്ങാനും സൗകര്യമുണ്ട്', പേടിഎം വക്താവ് പറഞ്ഞു.
പേടിഎം പേയ്മെന്റ് ഗേറ്റ്വേ, ഇഡിസി, ക്യൂ ആർ കോഡ് എന്നിവ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് പേടിഎം യുപിഐ, വാലറ്റ്, പോസ്റ്റ് പെയ്‌ഡ്, BHIM UPI, നെറ്റ്ബാങ്കിംഗ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയിലൂടെ പണമടയ്ക്കാമെന്ന് കംപനി അറിയിച്ചു. അടുത്തയാഴ്ച പൊതുജനങ്ങള്‍ക്കായി തുറക്കുന്ന മ്യൂസിയം സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്‍ഡ്യയുടെ ചരിത്രം പ്രധാനമന്ത്രിമാരുടെ ജീവിതത്തിലൂടെയും സംഭാവനകളിലൂടെയും പറയുന്നു.
രാഷ്ട്രനിര്‍മാണത്തിന് എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകളെ ആദരിക്കുകയെന്ന കേന്ദ്രസര്‍കാരിന്റെ കാഴ്ചപ്പാടാണ് മ്യൂസിയത്തെ നയിക്കുന്നതെന്നും സ്വാതന്ത്ര്യാനന്തരമുള്ള എല്ലാ പ്രധാനമന്ത്രിമാര്‍ക്കും, അവരുടെ പ്രത്യയശാസ്ത്രമോ അധികാരമോ പരിഗണിക്കാതെയുള്ള ആദരമാണിതെന്നും പിഎംഒ നേരത്തെ പറഞ്ഞു. നമ്മുടെ എല്ലാ പ്രധാനമന്ത്രിമാരുടെയും നേതൃത്വം, കാഴ്ചപ്പാട്, നേട്ടങ്ങള്‍ എന്നിവയെക്കുറിച്ച് യുവതലമുറയെ ബോധവത്കരിക്കാനും പ്രചോദിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നതായി അധികൃതര്‍ വ്യക്തമാക്കി.
Keywords: New Delhi, India, News, Top-Headlines, Cash, Narendra Modi, Inauguration, Ministers, Prime Minister, Youth, Paytm, Central Government, Museum, Paytm becomes official digital payments partner for prime ministers' museum.
< !- START disable copy paste -->
പേടിഎം പ്രധാനമന്ത്രിമാരുടെ മ്യൂസിയത്തിന്റെ ഔദ്യോഗിക ഡിജിറ്റല്‍ പേയ്മെന്റ് പങ്കാളി
Paytm becomes official digital payments partner for prime ministers' museum#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍