Follow KVARTHA on Google news Follow Us!
ad

Flight Door Opens | പറക്കുന്നതിനിടെ വിമാനത്തിന്റെ വാതിൽ അപ്രതീക്ഷിതമായി തനിയേ തുറന്നു! അടച്ചുപിടിച്ച് യാത്രക്കാർ; ദൃശ്യങ്ങൾ പുറത്ത്

Passengers desperately hold plane door after it opens mid-flight, handrail hits propeller; clip surfaces#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ബ്രസീലിയ: (www.kvartha.com) ബ്രസീലിന് മുകളിലൂടെ പറന്ന വിമാനത്തിന്റെ വാതിൽ യാത്രാമധ്യേ അപ്രതീക്ഷിതമായി തനിയേ തുറന്നു. ഇതോടെ യാത്രക്കാർ വിമാനത്തിന്റെ വാതിൽ അടച്ചുപിടിച്ച് നിൽക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പടിഞ്ഞാറൻ ബ്രസീലിയൻ സംസ്ഥാനമായ ഏകറിലെ ജോർദാവോയിൽ നിന്ന് റിയോ ബ്രാങ്കോയിലേക്ക് പോവുകയായിരുന്ന വിമാനത്തിന്റെ വാതിൽ തുറന്നതിന് ശേഷം കൈവരി എൻജിന്റെ യന്ത്രഭാഗത്ത് തട്ടിയെന്നാണ് റിപോർട്.
  
Brazil, News, International, Air Plane, Travel, Viral, Viral Visuals, Door Opened, Passengers desperately hold plane door after it opens mid-flight, handrail hits propeller; clip surfaces.

വിമാനത്തിന്റെ വാതിൽ രണ്ട് യാത്രക്കാർ പിടിച്ചിരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിമാനം ലാൻഡ് ചെയ്യുന്നത് വരെ അവർ വാതിലിൽ പിടിച്ചിരുന്നുവെന്ന് 'ദി മിറർ ' റിപോർട് ചെയ്തു . സംഭവത്തിൽ വിമാനത്തിനകത്ത് മറ്റു പ്രശ്‌നളൊന്നും റിപോർട് ചെയ്തിട്ടില്ല.

Brazil, News, International, Air Plane, Travel, Viral, Viral Visuals, Door Opened, Passengers desperately hold plane door after it opens mid-flight, handrail hits propeller; clip surfaces.

സൈന്യത്തിനും സാധാരണയായി 15 നും 21 നും ഇടയിൽ ആളുകൾക്ക് യാത്ര ചെയ്യാനും ഉപയോഗിക്കുന്ന എംബ്രയർ 110 ബാൻഡെയ്‌റാന്റേ ചെറുവിമാനത്തിലാണ് സംഭവം നടന്നത്. വിമാനം ഉച്ചയ്ക്ക് 12.30ന് ജോർദാവോയിൽ നിന്ന് പറന്നുയർന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ലാൻഡ് ചെയ്യുകയായിരുന്നു.

Keywords: Brazil, News, International, Air Plane, Travel, Viral, Viral Visuals, Door Opened, Passengers desperately hold plane door after it opens mid-flight, handrail hits propeller; clip surfaces.
< !- START disable copy paste -->

Post a Comment