Follow KVARTHA on Google news Follow Us!
ad

പാലക്കാട്ടെ ഇരട്ട കൊലപാതകം: അന്വേഷണ ചുമതല എഡിജിപി വിജയ് സാഖറെക്ക്; സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കും; എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം

Palakkad political murder's case: ADGP Vijay Sakhare to lead investigation#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പാലക്കാട്: (www.kvartha.com 16.04.2022) പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ നടുങ്ങിയിരിക്കുകയാണ് കേരളജനത. ദിവസങ്ങളുടെ വ്യത്യാസത്തിലുള്ള തുടര്‍ കൊലപാതകങ്ങളില്‍ സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രമസമാധാനം ഉറപ്പാക്കാന്‍, സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെയെ പാലക്കാടേക്ക് വിട്ടു. ഇവിടെ ക്യാംപ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൂടി മേല്‍നോട്ടം വഹിക്കാനാണ് നിര്‍ദേശം. 

കൂടുതല്‍ പൊലീസുകാരെയും ജില്ലയില്‍ വിന്യസിക്കും. എറണാകുളം റൂറലില്‍ നിന്നും ഒരു കംപനി സേന പാലക്കാടെത്തും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പാലക്കാടെത്തും. എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

വെള്ളിയാഴ്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ശനിയാഴ്ച മുന്‍ ആര്‍എസ്എസ് പ്രചാരക് ശ്രീനിവാസനും കൊല്ലപ്പെടുകയായിരുന്നു. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസന്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. 

പാലക്കാട് മേലാമുറിയിലാണ് ശനിയാഴ്ച കൊലപാതകം നടന്നത്. പാലക്കാട്ടെ എസ് കെ ഓടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസന്‍. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ രണ്ട് ബൈകുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിച്ചെന്നാണ് ദൃക്‌സാക്ഷി പറഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം. അധ്യാപികയായ ഗോപികയാണ് ശ്രീനിവാസന്റെ ഭാര്യ. ഒരു മകളുണ്ട്.

News, Kerala, State, Palakkad, Top-Headlines, Crime, Murder, Case, Police, Investigates, Enquiry, Politics, Palakkad political murder's case: ADGP Vijay Sakhare to lead investigation


വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു പോപുലര്‍ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്ന സുബൈര്‍ എന്ന യുവാവിന്റെ കൊലപാതകം. പാലക്കാട് കസബ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തന്നെയായിരുന്നു അക്രമം. പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈകില്‍ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിര്‍വശത്തുനിന്ന് ഇടിച്ചു വീഴ്ത്തിയാണ് വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് വിവരം. പരിക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 

അതിനിടെ, സുബൈറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ജില്ലാ ആശുപത്രിയില്‍ നിന്ന് പുറപ്പെട്ടു. നിരവധി വാഹനങ്ങള്‍ അകമ്പടിയായി ഒപ്പമുണ്ട്. ഈ കൊലപാതകം നടന്ന് 24 മണിക്കൂര്‍ പിന്നിടും മുന്‍പാണ് അടുത്ത കൊലപാതകവും നടന്നതെന്നത് പൊലീസിന്റെ ഇന്റലിജന്‍സ് സംവിധാനത്തിന്റെ കൂടെ വീഴ്ചയായാണ് കരുതപ്പെടുന്നത്.

Keywords: News, Kerala, State, Palakkad, Top-Headlines, Crime, Murder, Case, Police, Investigates, Enquiry, Politics, Palakkad political murder's case: ADGP Vijay Sakhare to lead investigation

Post a Comment