Follow KVARTHA on Google news Follow Us!
ad

ഒകിനാവ ഐ-പ്രൈസ് പ്ലസ് ഇലക്ട്രിക് സ്‌കൂടറിന് തീപിടിച്ചു; ഉടമ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

Okinawa electric scooter catches fire in Chennai, first such incident after recall notice#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com) രാജ്യത്ത് വീണ്ടും ഇലക്ട്രിക് സ്‌കൂടറിന് തീപിടിച്ചു. ആളപായമില്ല. ശനിയാഴ്ച തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. ബാറ്ററിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം കംപനി തങ്ങളുടെ ഇലക്ട്രിക് സ്‌കൂടറുകള്‍ തിരിച്ചുവിളിച്ചതിന് ശേഷം ഒകിനാവയ്ക്ക് ആദ്യമായാണ് തീപിടിച്ചത്.
  
Chennai, News, Tamilnadu, India, Vehicles, Fire, Smoke, Okinawa electric scooter catches fire in Chennai, first such incident after recall notice.

കൃഷ്ണഗിരി ജില്ലയിലെ ഹൊസൂര്‍ സ്വദേശിയായ സതീഷ് കഴിഞ്ഞ വര്‍ഷമാണ് ഒകിനാവ ഇലക്ട്രിക് സ്‌കൂടര്‍ വാങ്ങിയത്. ശനിയാഴ്ച രാവിലെ സതീഷ് തന്റെ സ്‌കൂടറില്‍ ഓഫീസിലേക്ക് പുറപ്പെട്ടു. താമസിയാതെ, സീറ്റിനു താഴെ പുക ഉയരുന്നത് കണ്ടു. വാഹനം നിര്‍ത്തി സീറ്റ് ഉയര്‍ത്തിയ ഉടന്‍ തീപിടിച്ച് കത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ സതീഷ് തീ അണച്ചെങ്കിലും സ്‌കൂടര്‍ പൂര്‍ണമായും നശിച്ചു. അടുത്തകാലത്തായി ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ പുകയുന്നത് പതിവായിരിക്കുകയാണ്.

ബാറ്ററിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒകിനാവ 3,215 പ്രെയ്‌സ് പ്രോ സ്‌കൂടറുകള്‍ തിരിച്ചുവിളിച്ചിരുന്നു. ബാറ്ററികള്‍ക്ക് അയഞ്ഞ കണക്ടറുകളോ മറ്റ് കേടുപാടുകളോ ഉണ്ടോയെന്ന് പരിശോധിക്കുകയും രാജ്യത്തെ ഏതെങ്കിലും ഒകിനാവ ലൈസന്‍സുള്ള ഡീലര്‍ഷിപ്പുകളില്‍ സൗജന്യമായി സര്‍വീസ് ചെയ്യുകയും വേണം.

അറ്റകുറ്റപ്പണി ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് വേണമെന്ന് ഉറപ്പാക്കാന്‍ ഇലക്ട്രിക് ടൂ വീലര്‍ നിര്‍മാതാവ് ഡീലര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനായി വാഹന ഉടമകളെ വ്യക്തിഗതമായി ബന്ധപ്പെടും. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നടന്ന തീ പിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രവര്‍ത്തനം.

ഈ സംഭവങ്ങളിലെ തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്നാണ് റിപോര്‍ടുകള്‍. ഒല പോലെയുള്ള മറ്റ് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളും നിരവധി വാഹനങ്ങള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്.

Keywords: Chennai, News, Tamilnadu, India, Vehicles, Fire, Smoke, Okinawa electric scooter catches fire in Chennai, first such incident after recall notice.
< !- START disable copy paste -->

Post a Comment