Follow KVARTHA on Google news Follow Us!
ad

Murder Case | 8 മാസം ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസ്; 22കാരന്‍ അറസ്റ്റില്‍

22-year-old man arrested for death of pregnant woman #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തിയെന്ന കേസില്‍ 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അര്‍ജുന്‍ സോങ്കര്‍ എന്ന യുവാവാണ് അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചയോടെ മുംബൈയിലെ കുര്‍ളയിലാണ് സംഭവം. ഗര്‍ഭിണിയായ കോമള്‍ സഞ്ജയി(20)നെയാണ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവ് സഞ്ജയ് സോങ്കറിന്റെ ബന്ധുവാണ് പ്രതി അര്‍ജുന്‍. കുറച്ച് മാസമായി സഞ്ജയ്ക്കും കുടുംബത്തിനുമൊപ്പമാണ് അര്‍ജുന്‍ താമസിച്ചിരുന്നത്. യുവതിയെ പ്രതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും മൃതദേഹം വസതിയില്‍ നിന്നാണ് കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. അതേസമയം, പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടില്ല.

Mumbai, News, Kerala, Case, Police, Case, Crime, Arrest, Arrested, Woman, Killed, 22-year-old man arrested for death of pregnant woman.

Keywords: Mumbai, News, Kerala, Case, Police, Case, Crime, Arrest, Arrested, Woman, Killed, 22-year-old man arrested for death of pregnant woman.

Post a Comment