ന്യൂഡെല്‍ഹി: (www.kvartha.com) വാങ്ങിച്ചിട്ട് 24 വര്‍ഷം കഴിഞ്ഞിട്ടും ബര്‍ഗറിന് ദുര്‍ഗന്ധവുമില്ല, പൂപ്പലുമില്ല, അഴുകിയിട്ടുമില്ലെന്ന് 1995ല്‍ ഓസ്‌ട്രേലിയയിലെ അഡ്ലെയ്ഡിലെ ഒരു കടയില്‍ നിന്ന് ബര്‍ഗര്‍ വാങ്ങിയതായി അവകാശപ്പെട്ട രണ്ടുപേർ പറഞ്ഞു. ബര്‍ഗര്‍ അല്‍പ്പം ചുരുങ്ങിയെങ്കിലും അതിന്റെ രൂപത്തിന് മാറ്റംവന്നില്ല.
മക്ഡൊണാള്‍ഡിന്റെ ക്വാര്‍ടര്‍ പൗണ്ടര്‍ ബര്‍ഗര്‍ വര്‍ഷങ്ങളോളം ഷെഡില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. 2019-ലാണ് ഈ സംഭവം നടന്നതെന്ന് കേസി ഡീന്‍, എഡ്വേര്‍ഡ്‌സ് നിറ്റ്സ് എന്നിവര്‍ പറയുന്നു.
ഇത് കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷം യുകെയില്‍ നിന്നുള്ള ഒരാള്‍ 14 വര്‍ഷമായി കുഴിച്ചുമൂടിയ മക്ഡൊണാള്‍ഡ് ഭക്ഷണം കഴിച്ചു. 2018 നവംബറില്‍ മാറ്റ് നാടിന്‍ (Matt Nadin) തന്റെ സുഹൃത്തിന്റെ പൂന്തോട്ടത്തില്‍ മക്ഡൊണാള്‍ഡിന്റെ ഭക്ഷണം കുഴിച്ചിട്ടിരുന്നു. ഏകദേശം 14 മാസങ്ങള്‍ക്ക് ശേഷം, തന്റെ പിറന്നാള്‍ ആഘോഷത്തിന് അദ്ദേഹം അത് എടുത്ത് കഴിച്ചു. കുഴിച്ചിട്ട ഭക്ഷണത്തില്‍ ഫ്രൈകളും ചോക്ലേറ്റ് മില്‍ക് ഷേകും ഉണ്ടായിരുന്നു. സുഹൃത്ത് ആന്‍ഡി തോംസണിന്റെ തോട്ടത്തില്‍ കുഴിച്ചിടുന്നതിന് മുമ്പ് പ്ലാസ്റ്റിക് പാത്രത്തില്‍ പൊതിഞ്ഞിരുന്നു. 14 മാസം കഴിഞ്ഞ് ഭക്ഷണം കുഴിച്ചെടുത്തു, എന്നിട്ട് വാങ്ങിയ മക്ഡൊണാള്‍ഡ് റെസ്റ്റോറന്റിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് അത് കഴിച്ചതായും മാറ്റ് നാടിന്‍ അവകാശപ്പെട്ടു.
അടുത്തിടെ, യുഎസിലെ ഇല്ലിനോയിസില്‍ നിന്നുള്ള റോബ് എന്നയാള്‍ 60 കൊല്ലം പഴക്കമുള്ള ബര്‍ഗര്‍ കണ്ടെത്തിയതായി അവകാശപ്പെട്ടു. ഒരു വര്‍ഷം മുമ്പ് കുളിമുറി നവീകരിക്കുന്നതിനിടെയാണ് ഭക്ഷണം കണ്ടെത്തിയത്. ഫ്രൈകള്‍ ഇപ്പോഴും 'തികച്ചും ക്രിസ്പി' ആണെന്ന് അദ്ദേഹം സമൂഹമാധ്യമമായ റെഡിറ്റില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. പകുതി തീര്‍ന്ന ഫ്രഞ്ച് ഫ്രൈകളുടെ പാകറ്റിനൊപ്പം 'പഴയ തുണിയില്‍ പൊതിഞ്ഞ' ഭക്ഷണം കണ്ടെത്തിയതായും അവകാശപ്പെടുന്നതായി ന്യൂയോര്‍ക് പോസ്റ്റ് റിപോര്‍ട് ചെയ്തു. അദ്ദേഹം റെഡിറ്റില്‍ പങ്കുവെച്ച ഫോടോയില്‍ മൂന്ന് പഴയ മക്ഡൊണാള്‍ഡ് റാപറുകളും പകുതി ശൂന്യമായ ഫ്രൈകളും കാണാം.
'ആഹാരത്തിന് ദുര്‍ഗന്ധമില്ലായിരുന്നു, എലികള്‍ അവ ഭക്ഷിച്ചതിന്റെ ലക്ഷണവും ഇല്ലായിരുന്നു. കുളിമുറിയില്‍ നിന്ന് ഒരു സാധനം നീക്കം ചെയ്യുമ്പോള്‍ പ്ലാസ്റ്ററിനു പിന്നില്‍ കുടുങ്ങിയ ഒരു തുണി കണ്ടു. ഭാര്യയെ കാണിക്കാന്‍ അത് പുറത്തെടുത്തപ്പോഴാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഭക്ഷണം കണ്ടെത്തിയത്', റോബ് പറഞ്ഞു. 1959-ല്‍ നിര്‍മിച്ച, ഭക്ഷണത്തിന് കുറഞ്ഞത് 63 വര്‍ഷം പഴക്കമുണ്ടെന്ന് സൂചിപ്പിക്കുന്നു. 'അന്ന് മക്ഡൊണാള്‍ഡ് കട തുറന്ന സ്ഥലത്തിന് വളരെ അടുത്താണ് ഈ വീട്, അതിനാല്‍ യഥാര്‍ത്ഥ നിര്‍മാതാക്കളില്‍ നിന്ന് ഇത് ഞങ്ങളുടെ വീട്ടിലേക്ക് എത്തിയതായി കരുതുന്നു,' റോബിനെ ഉദ്ധരിച്ച് ന്യൂസ് വീക് റിപോർട് ചെയ്തു.
Keywords: New Delhi, India, News, Top-Headlines, Food, UK, New York, Rat, McForever: Man finds 60-year-old McDonald's meal in bathroom wall; shares photo and says 'fries still crispy'.
< !- START disable copy paste -->
Years Old Burger | 24 വര്‍ഷം കഴിഞ്ഞിട്ടും ദുര്‍ഗന്ധവും പൂപ്പലും വരാത്ത ബര്‍ഗര്‍! ഇപ്പോഴും ക്രിസ്പി' എന്ന് വാങ്ങിയവര്‍; '60 കൊല്ലം പഴക്കമുള്ള' ബര്‍ഗറുമായി മറ്റൊരാള്‍; അവിശ്വസനീയമായ ഭക്ഷണ വിശേഷങ്ങളിലേക്ക്
McForever: Man finds 60-year-old McDonald's meal in bathroom wall; shares photo and says 'fries still crispy'#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ലോകവാർത്തകൾ