കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം

കൊല്ലം: (www.kvartha.com 06.04.2022) ജില്ലയില്‍ നേരിയ ഭൂചലനം. കിഴക്കന്‍ മേഖലയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. പത്തനാപുരം, പിറവന്തൂര്‍, പട്ടാഴി മേഖലകളിലാണ് നേരിയ ഭൂചലനം ഉണ്ടായത്.

News, Kerala, State, Kollam, Top-Headlines, Earth Quake, Light earth quake shakes in eastern part of Kollam district

ചൊവ്വാഴ്ച രാത്രി 11.36 ഓടെയാണ് സംഭവം. മേഖലയില്‍ വലിയ ശബ്ദവും കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. 20 സെകന്‍ഡ് മുതല്‍ 40 സെകന്‍ഡ് വരെ ഭൂചലനം അനുഭവപ്പെട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപോര്‍ട് ചെയ്തിട്ടില്ല.

Keywords: News, Kerala, State, Kollam, Top-Headlines, Earth Quake, Light earth quake shakes in eastern part of Kollam district

Post a Comment

Previous Post Next Post