പ്രദേശവാസികള്‍ കൂടുതലും വീടുകള്‍ക്കുള്ളില്‍ കഴിയുകയാണ്, അടിയന്തരാവസ്ഥയ്ക്ക് സമാനമായാണ് കാര്യങ്ങളെന്ന് നാട്ടുകാരില്‍ ഒരാള്‍ പറയുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് നാട്ടുകാരോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. തിരക്കേറിയ പ്രദേശത്ത് ഇപ്പോഴാരുമില്ല. കടകള്‍ അടഞ്ഞുകിടക്കുന്നു. കര്‍ശന നിരീക്ഷണത്തിനായി ഇവിടെ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പരീക്ഷയ്ക്ക് പോകുന്നതിനും വരുന്നതിനും കുട്ടികള്‍ക്ക് ഇളവുണ്ട്. അതേസമയം, കൊച്ചുകുട്ടികള്‍ ജുമുഅ നമസ്‌കാരത്തിന് പള്ളിയില്‍ വരരുതെന്ന് ജഹാംഗീര്‍പുരി ജുമാമസ്ജിദില്‍ നിന്ന് അറിയിച്ചിരുന്നു. സുരക്ഷ കണക്കിലെടുത്താണ് ഈ പ്രഖ്യാപനം.
വ്യാഴാഴ്ച പല രാഷ്ട്രീയ നേതാക്കളും അക്രമബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയെങ്കിലും പൊലീസ് തടഞ്ഞു. മുന്‍ കേന്ദ്രമന്ത്രി അജയ് മാക്കന്‍, എഐസിസി സംസ്ഥാന ഘടകത്തിന്റെ ചുമതലയുള്ള ശക്തിസിന്‍ഹ് ഗോഹില്‍ എന്നിവരുള്‍പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സംഘത്തെ സി ബ്ലോകില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു.
അതേസമയം സംഭവത്തിൽ രാഷ്ട്രീയ പാർടികൾ തമ്മിൽ വാക്‌പോര് തുടരുകയാണ്. ആം ആദ്മി പാര്‍ടിയുടെ (എഎപി) മറ്റൊരു പേര് 'കലാപ പാര്‍ടി' (Riot Party) എന്നാണെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേശ് ഗുപ്ത ആരോപിച്ചു. കഴിഞ്ഞ 15 വര്‍ഷമായി ഡെല്‍ഹിയിലെ ബിജെപി നേതാക്കളും അവര്‍ ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും റോഹിങ്ക്യകളെയും ബംഗ്ലാദേശികളെയും ദേശീയ തലസ്ഥാനത്ത് 'നിയമവിരുദ്ധമായി' പുനരധിവസിപ്പിച്ചതായി എഎപി ബുധനാഴ്ച ആരോപിച്ചിരുന്നു.
Keywords: New Delhi, India, News, Army, Security, Shop, Closed, Home, Attack, Controversy, Police, CCTV, Politics, Leaders, Minister, BJP, AAP, Jahangirpuri violence: Heavy security cover on friday several companies of police at riot area.
< !- START disable copy paste -->
< !- START disable copy paste -->