Follow KVARTHA on Google news Follow Us!
ad

Qatar Airlines and Indigo | ഖത്വർ എയർവേയ്‌സും ഇൻഡിഗോയും തമ്മിൽ തന്ത്രപരമായ സഹകരണം വീണ്ടും പ്രഖ്യാപിച്ചു; നേട്ടങ്ങൾ ഏറെ; ആഴ്ചയിൽ 340-ലധികം വിമാനങ്ങൾ സർവീസ് നടത്തുമെന്ന് വാഗ്ദാനം

Indigo reactivates strategic cooperation with Qatar Airlines#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) കേന്ദ്ര സർകാർ അന്താരാഷ്ട്ര വിമാനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് തൊട്ടുപിന്നാലെ ഖത്വർ എയർവേയ്‌സും ഇൻഡിഗോയും തങ്ങളുടെ തന്ത്രപരമായ സഹകരണം വീണ്ടും സജീവമാക്കുന്നതായി പ്രഖ്യാപിച്ചു. ഡെൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗ്ളുറു, ചെന്നൈ, കൊച്ചി, കോഴിക്കോട്, അഹ് മദാബാദ്, അമൃത്‌സർ, ഗോവ, കൊൽകത, തിരുവനന്തപുരം എന്നിങ്ങനെ ഇൻഡ്യയിലെ 12 സ്ഥലങ്ങളിലേക്കും പുറത്തേക്കും ആഴ്ചയിൽ 190 വിമാനങ്ങളാണ് ഖത്വർ എയർവേയ്‌സ് നിലവിൽ സർവീസ് നടത്തുന്നത്. ഇൻഡിഗോ നിലവിൽ ദോഹയ്ക്കും മുംബൈ, ഡെൽഹി, ഹൈദരാബാദ്, ബെംഗ്ളുറു, ചെന്നൈ, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ എട്ട് നഗരങ്ങൾക്കുമിടയിൽ ആഴ്ചയിൽ 154 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.
  
New Delhi, India, News, Qatar, Air Plane, COVID-19, Central Government, Indigo reactivates strategic cooperation with Qatar Airlines.

പുതിയ കോഡ്-ഷെയർ കരാറിന്റെ ഭാഗമായി, 2022 ഏപ്രിൽ 25 മുതൽ ദോഹയ്ക്കും ഡെൽഹി, മുംബൈ, ഹൈദരാബാദ് എന്നിവയ്ക്കിടയിലും മെയ് ഒമ്പത് മുതൽ ചെന്നൈ, ബെംഗ്ളുറു, കൊച്ചി, കോഴിക്കോട് എന്നിവയ്ക്കിടയിലും ഇൻഡിഗോ നടത്തുന്ന വിമാന സർവീസുകളിൽ ഖത്വർ എയർവേയ്‌സ് മാർകറ്റിംഗ് കോഡ് സ്ഥാപിക്കും. തന്ത്രപരമായ ഈ സഹകരണത്തിലൂടെ യാത്രക്കാർക്ക് പ്രയോജനം ലഭിക്കും.

ഖത്വർ എയർവേയ്‌സ്, ഇൻഡിഗോ വിമാനങ്ങൾ ദോഹയിലെ ഹമദ് ഇന്റർനാഷണൽ എയർപോർടുമായി മികച്ച രീതിയിൽ ബന്ധിപ്പിച്ചിരിക്കുന്നു. അമേരിക, യൂറോപ്, ആഫ്രിക, ഏഷ്യ/ഓസ്‌ട്രേലിയ എന്നിവയുൾപെടെ എയർലൈനിന്റെ മുഴുവൻ റൂട് നെറ്റ്‌വർകുകളിലേക്കും തടസങ്ങളില്ലാത്തതും സൗകര്യപ്രദവുമായ യാത്രയ്ക്ക് പരസ്പര സഹകരണം വഴി നേട്ടമാകും.

ഇൻഡിഗോയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ഖത്വറും ഇൻഡ്യയും തമ്മിലുള്ള വ്യോമയാന വികസനത്തിലെ മറ്റൊരു നാഴികക്കല്ലാണെന്ന് ഖത്വർ എയർവേയ്‌സ് ഗ്രൂപ് ചീഫ് എക്‌സിക്യൂടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു. ഖത്വർ എയർവേയ്‌സും ഇൻഡിഗോയും ചേർന്ന് ഇൻഡ്യയിലെ 13 നഗരങ്ങളിലേക്ക് ആഴ്ചയിൽ 340-ലധികം വിമാനങ്ങൾ സർവീസ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Keywords: New Delhi, India, News, Qatar, Air Plane, COVID-19, Central Government, Indigo reactivates strategic cooperation with Qatar Airlines.
< !- START disable copy paste -->

Post a Comment