Follow KVARTHA on Google news Follow Us!
ad

UPI in UAE | യുഎഇയിൽ ഇനി യുപിഐ ഉപയോഗിച്ച് ഇൻഡ്യക്കാർക്ക് പണമിടപാടുകൾ നടത്താം; എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നറിയാം

Indians can now make payments using UPI in UAE#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ന്യൂഡെൽഹി: (www.kvartha.com) ഇൻഡ്യൻ ബാങ്ക് അകൗണ്ടുള്ള വിനോദസഞ്ചാരികൾക്കും കുടിയേറ്റക്കാർക്കും യുഎഇയിലെ കടകളിലും റീടെയിൽ സ്ഥാപനങ്ങളിലും മറ്റ് വ്യാപാര കേന്ദ്രങ്ങളിലും യുപിഐ (UPI) ഉപയോഗിച്ച് പണമിടപാടുകൾ നടത്താനാകും. നാഷനൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇൻഡ്യയും (NPCI) മഷ്രെഖ് ബാങ്കിന്റെ നിയോ പേയും (NEOPAY) തമ്മിൽ സഹകരിച്ചാണ് ഇത് പ്രവർത്തിക്കുക.
  
New Delhi, India, News, UAE, Bank, UPI,  Application, International, Indians can now make payments using UPI in UAE.

സേവനം എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ഉപയോക്താക്കൾക്ക് ഇൻഡ്യയിൽ യുപിഐ പ്രവർത്തനക്ഷമമാക്കിയ ഒരു ബാങ്ക് അകൗണ്ട് നിർബന്ധമാണ്. പേയ്‌മെന്റുകൾ നടത്തുന്നതിന് BHIM പോലുള്ള ഒരു ആപ്ലികേഷനും ആവശ്യമാണ്. നിയോപേ ടെർമിനലുകൾ പേയ്‌മെന്റ് തുക രൂപയാക്കി മാറ്റുകയും അതേ അടിസ്ഥാനത്തിൽ ഉപയോക്താക്കളിൽ നിന്ന് ഈടാക്കുകയും ചെയ്യും.


യുഎഇയിൽ എല്ലായിടത്തും യുപിഐ സ്വീകരിക്കുമോ?

ഇല്ല. നിയോ പേ ടെർമിനലുകളുള്ള വ്യാപാര സ്ഥാപനങ്ങളിലും കടകളിലും മാത്രമേ യുപിഐ ഉപയോഗിച്ചുള്ള പേയ്‌മെന്റുകൾ സ്വീകരിക്കുകയുള്ളൂ.

എൻപിസിഎലിന്റെ അന്താരാഷ്‌ട്ര വിഭാഗമായ NIPL-ന് യുപിഐ, റൂപേ (RuPay) കാർഡുകൾ ഉൾപെടെയുള്ള ഉൽപന്നങ്ങൾക്കായി അന്താരാഷ്ട്ര സാമ്പത്തിക സേവന ദാതാക്കളുമായി ഇത്തരം നിരവധി പങ്കാളിത്തങ്ങളുണ്ട്. ആഗോളതലത്തിൽ, ഭൂട്ടാനിലും നേപാളിലും യുപിഐ സ്വീകാര്യമാണ്. ഈ വർഷാവസാനം സിംഗപ്പൂരിലും സൗകര്യം ലഭിച്ചേക്കും.

Keywords: New Delhi, India, News, UAE, Bank, UPI,  Application, International, Indians can now make payments using UPI in UAE.
< !- START disable copy paste -->

Post a Comment