Follow KVARTHA on Google news Follow Us!
ad

Get Bulldozer | ‘ജഹാംഗീര്‍പുരിക്ക് പിന്നാലെ ഡെല്‍ഹിയുടെ കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളിലും ബുള്‍ഡോസര്‍ പ്രയോഗിക്കണം'; മേയര്‍മാര്‍ക്ക് കത്തെഴുതി ബിജെപി നേതാവ്

'Get bulldozer action in your area too', BJP leader's letter to East and South Mayor#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യുഡെല്‍ഹി: (www.kvartha.com) ജഹാംഗീര്‍പുരി മേഖലയിലെ ബുള്‍ഡോസര്‍ നടപടിയെച്ചൊല്ലിയുള്ള തര്‍ക്കം അവസാനിക്കും മുമ്പ് കൂടുതല്‍ പ്രദേശങ്ങളില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള ബിജെപി നീക്കം പുറത്തായി. ഡെല്‍ഹിയുടെ കിഴക്കന്‍, തെക്കന്‍ മേഖലകളിലെ കയ്യേറ്റം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആദേശ് ഗുപ്ത ഇവിടങ്ങളിലെ മേയര്‍മാര്‍ക്ക് കത്തെഴുതിയതായി ആജ് തക് റിപോര്‍ട് ചെയ്യുന്നു.
  
New Delhi, India, News, BJP, Leader, Issue, Controversy, President, Bangladesh, Chief Minister, Minister, Arvind Kejriwal, Muslim, Vote, 'Get bulldozer action in your area too', BJP leader's letter to East and South Mayor.

രാജ്യതലസ്ഥാനത്തെ ഭൂരിഭാഗം പ്രദേശങ്ങളും ബംഗ്ലാദേശികളും റോഹിങ്ക്യന്‍ മുസ്ലീങ്ങളും കൈയേറിയിട്ടുണ്ടെന്ന് ആദേശ് ഗുപ്ത വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ എട്ട് വര്‍ഷമായി ഈ കയ്യേറ്റം അല്‍പ്പം കൂടുതലാണ്. ഇവര്‍ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സംരക്ഷണമുണ്ട്. അഭയാര്‍ത്ഥികള്‍ കയ്യേറിയ സ്ഥലങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒഴിപ്പിക്കണം. വോട് ബാങ്കിനായി ചില പാര്‍ടികള്‍ ഇക്കൂട്ടര്‍ക്ക് ഇവിടെ സ്ഥിരതാമസത്തിന് അവസരം നല്‍കിയെന്ന് ആദേശ് ഗുപ്ത ആക്ഷേപിച്ചു.

ജഹാംഗീര്‍പുരി അക്രമത്തിന് ശേഷം പ്രതികളുടെ സ്വത്ത് സംരക്ഷിക്കാനായി ഒരു സംഘം രംഘത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ 60 വര്‍ഷമായി ജാതിയുടെയും മതത്തിന്റെയും പേരില്‍ ഇവര്‍ക്കു സംരക്ഷണം നല്‍കുന്നത് ഇതേ സംഘമാണ്. സുപ്രീം കോടതിയില്‍ റോഹിങ്ക്യകള്‍ക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകരെല്ലാം ഒരു കാലത്ത് രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ത്തവരാണെന്നും ആദേശ് ഗുപ്ത ചൂണ്ടിക്കാണിച്ചു.

ജഹാംഗീര്‍പുരിയിലെ കലാപകാരികള്‍ക്കെതിരെ നടപടിയെടുക്കുന്നതും കയ്യേറ്റം ഒഴിപ്പിക്കുന്നതും അവസരമാക്കി പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. റോഹിങ്ക്യന്‍ ബംഗ്ലാദേശികള്‍ക്ക് സ്ഥിരതാമസമാക്കാന്‍ അവസരം നല്‍കിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. മുമ്പ് കോണ്‍ഗ്രസ് ചെയ്തിരുന്ന ജോലിയാണ് ഇപ്പോള്‍ ആം ആദ്മി പാര്‍ടി നിര്‍വഹിക്കുന്നത്. അവര്‍ക്ക് കൗണ്‍സിലര്‍മാരുള്ളിടത്തെല്ലാം അഭയാര്‍ത്ഥികളെ വോട് ബാങ്കായി ഉപയോഗിക്കുന്നെന്നും ആദേശ് ഗുപ്ത ആരോപിച്ചു.

നിയമപരമായാണ് ബുള്‍ഡോസര്‍ ഉപയോഗിച്ചതെന്ന് ആദേശ് ഗുപ്ത പറയുന്നു. എന്നാല്‍ അത് പ്രതിപക്ഷത്തിന്റെ പ്രതീക്ഷകള്‍ക്ക് അനുകൂലമായതിനാല്‍ അവര്‍ കയ്യേറിയവരെ പിന്തുണയ്ക്കുകയാണെന്നും ആക്ഷേപിക്കുന്നു.

Keywords: New Delhi, India, News, BJP, Leader, Issue, Controversy, President, Bangladesh, Chief Minister, Minister, Arvind Kejriwal, Muslim, Vote, 'Get bulldozer action in your area too', BJP leader's letter to East and South Mayor.< !- START disable copy paste -->

Post a Comment