Follow KVARTHA on Google news Follow Us!
ad

Defamation Compensation | രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് നൽകിയ ആര്‍എസ്എസ് നേതാവ് 1000 രൂപ നല്‍കണമെന്ന് കോടതി; സംഭവം ഇങ്ങനെ

Defamation case: Court orders payment of 1,000 to Rahul Gandhi#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് 1000 രൂപ നല്‍കണമെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ എസ് എസ്) നേതാവ് രാജേഷ് കുന്തെയോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വ്യാഴാഴ്ച ഉത്തരവിട്ടു. പരാതിക്കാരനായ കുന്തേ സാവകാശം തേടി അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്.
  
New Delhi, India, News, RSS, Rahul Gandhi, Court, Court Order, Fine, Congress, Case, Complaint, Defamation case: Court orders payment of 1,000 to Rahul Gandhi.

ഡെൽഹിയില്‍ നിന്നുള്ള മറ്റൊരു നോടറി സാക്ഷിയെ ഹാജരാക്കാന്‍ അപേക്ഷ നല്‍കണമെന്ന പരാതിക്കാരന്റെ ആവശ്യം മുമ്പ് നിരസിച്ച കോടതി മാര്‍ചില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചിരുന്നു. രാഹുലിനെതിരെ രാജേഷ് കുന്തെ നല്‍കിയ മാനനഷ്ടക്കേസില്‍ ദിവസാടിസ്ഥാനത്തില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍, പരാതിക്കാരന്‍ കാരണം വ്യാഴാഴ്ച രണ്ടാം തവണയും കേസ് മാറ്റിവെക്കേണ്ടി വന്നു. തുടര്‍ന്നാണ് പിഴയടക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

'പരാതിക്കാരന്‍ വ്യാഴാഴ്ച വീണ്ടും കേസ് മാറ്റിവയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചു, എന്നാല്‍ കോടതി അപേക്ഷ നിരസിക്കുകയും രാഹുല്‍ ഗാന്ധിക്ക് 1,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അടുത്ത വാദം കേള്‍ക്കുന്ന ദിവസം സാക്ഷികളെയും ഹാജരാക്കാനും ഉത്തരവിട്ടു'- രാഹുൽ ഗാന്ധിയുടെ അഭിഭാഷകന്‍ നാരായണ്‍ അയ്യര്‍ പറഞ്ഞു.

2014-ല്‍ ഗാന്ധി രാഹുല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ മഹാത്മാഗാന്ധിയുടെ മരണത്തിന് കാരണം ആര്‍എസ്എസ് ആണെന്ന് കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ഭിവണ്ടി കോടതിയില് കുന്തെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. 2018ല്‍ താനെ കോടതി രാഹുൽ ഗാന്ധിക്കെതിരെ ഈ കേസിൽ കുറ്റം ചുമത്തിയിരുന്നു.

Keywords: New Delhi, India, News, RSS, Rahul Gandhi, Court, Court Order, Fine, Congress, Case, Complaint, Defamation case: Court orders payment of 1,000 to Rahul Gandhi.< !- START disable copy paste -->

Post a Comment