ഉത്തര്‍പ്രദേശ് സര്‍കാരിന്റെ മാതൃകയില്‍ ബുള്‍ഡോസര്‍ പ്രവര്‍ത്തിപ്പിച്ച് ജഹാംഗീര്‍പുരി മേഖലയിലെ അനധികൃത നിര്‍മാണത്തിനും കയ്യേറ്റത്തിനും എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ആദേശ് ഗുപ്ത ചൊവ്വാഴ്ച ഡെല്‍ഹി മുനിസിപല്‍ കോര്‍പറേഷന്‍ (നോര്‍ത്) കമീഷനര്‍ക്കും മേയര്‍ക്കും കത്തയച്ചു.
'സാമൂഹിക വിരുദ്ധര്‍ക്കും കലാപകാരികള്‍ക്കും എഎപി എംഎല്‍എമാരുടെയും കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെയും സംരക്ഷണമുണ്ട്, അതിനാല്‍ അവര്‍ ജഹാംഗീര്‍പുരി പ്രദേശത്ത് നിരവധി അനധികൃത നിര്‍മ്മാണങ്ങളും കൈയേറ്റങ്ങളും നടത്തിയിട്ടുണ്ട്. അത്തരം നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റണം,' ഗുപ്ത കര്‍ശന നടപടി ആവശ്യപ്പെട്ട് കത്തില്‍ ആവശ്യപ്പെട്ടു.
ജഹാംഗീര്‍പുരി പ്രദേശത്ത് ഒരു 'ശോഭ യാത്ര'യ്ക്ക് നേരെ കല്ലേറുണ്ടായെന്ന് ആരോപിച്ച് പൊട്ടിപ്പുറപ്പെട്ട അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 25 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാപകമായ ഏറ്റുമുട്ടലില്‍ പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
Keywords: New Delhi, India, News, Top-Headlines, UP, Uttar Pradesh, Delhi, Police, Government, Municipality, MLA, AAP, Controversy, Bulldozers to raze encroachments in Delhi's violence-hit Jahangirpuri from today.
< !- START disable copy paste -->