മുംബൈ: (www.kvartha.com) ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ നിര്‍ദിഷ്ട ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) സ്റ്റേ ചെയ്യണമെന്ന നാസികില്‍ നിന്നുള്ള ഏതാനും പോളിസി ഉടമകളുടെ ആവശ്യം ബോംബെ ഹൈകോടതി നിരസിച്ചു. ഇടക്കാല ഉത്തരവ് വേണമെന്നാണായിരുന്നു ഇവരുടെ ആവശ്യം. നാസിക്കില്‍ നിന്നുള്ള എല്‍ഐസി പോളിസി ഉടമകളായ ചാരുദത്ത് പവാര്‍, മനോഹര്‍ സോനവാനെ, പ്രകാശ് ദെസാലെ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ഗൗതം എസ് പട്ടേല്‍, ജസ്റ്റിസ് മാധവ് ജെ ജംദാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.
1956ലെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ നിയമത്തില്‍ 2021ലെ ഫിനാന്‍സ് ആക്റ്റ് വഴി വരുത്തിയ ഭേദഗതികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈകോടതി പരിഗണിക്കുകയായിരുന്നു. നിക്ഷേപകര്‍ക്ക് പൊതു താല്‍പര്യത്തില്‍ (Public issue) ഓഹരികള്‍ നല്‍കുന്നതിനായി എല്‍ഐസി സമര്‍പ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്പി) സ്റ്റേ ചെയ്യാന്‍ ഹരജിക്കാര്‍ ഇടക്കാല ഉത്തരവും ആവശ്യപ്പെട്ടിരുന്നു.
ഈ ഘട്ടത്തില്‍ ഇടക്കാല ഉത്തരവിന് വേണ്ടത്ര ശക്തമായ കാരണം പ്രഥമദൃഷ്ട്യാ കണ്ടെത്തിയില്ലെന്ന് കോടതി വ്യക്തമാക്കി. ജൂണ്‍ ഒമ്പതിനകം ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പിക്കാനും ഹരജിക്കാരോട് എന്തെങ്കിലും ഉണ്ടെങ്കില്‍ ജൂണ്‍ 16-നകം ഹര്‍ജി ബോധിപ്പിക്കാനും നിര്‍ദേശിച്ചു.
സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്‍ഡ്യ (സെബി) കഴിഞ്ഞ മാസം എല്‍ഐസിയുടെ പ്രാരംഭ പൊതു വാഗ്ദാനത്തിന് (Public offer) അംഗീകാരം നല്‍കിയിരുന്നു, ഇത് ഏകദേശം 60,000 കോടി രൂപ സമാഹരിക്കാന്‍ പദ്ധതിയിടുന്ന ഇഷ്യു ആരംഭിക്കാന്‍ സര്‍കാരിന് വഴിയൊരുക്കി. എല്‍ഐസി മിച്ച മുതലിൽ (surplus fund) ഹര്‍ജിക്കാരെപ്പോലുള്ളവര്‍ക്ക് നിര്‍ബന്ധിത അവകാശം ഉണ്ടെന്ന് പറയുന്നതില്‍ കോടതി പൂര്‍ണ തൃപ്തനല്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഭരണഘടനയുടെ ആര്‍ടികിള്‍ 300 എ പ്രകാരം മിച്ചമുള്ള എല്‍ഐസി ഫൻഡിന്റെ ഏതെങ്കിലും ഭാഗംതങ്ങളുടെ 'സ്വത്ത്' ആണെന്ന് ഈ പോളിസി ഉടമള്‍ക്ക് എങ്ങനെ പറയാന്‍ കഴിയുമെന്നും ഇത് വളരെ സൂഷ്മമായി പരിഗണിക്കേണ്ട വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Keywords: Mumbai, India, News, Top-Headlines, Policy, High Court, Court Order, LIC,
Bombay HC refuses to stay proposed IPO by LIC, to decide whether policy holders entitled to dividend from ‘surplus’ fund.< !- START disable copy paste -->