Follow KVARTHA on Google news Follow Us!
ad

വാഹനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ഹൈകോടതി 2.5 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചു; സുപ്രധാന വിധി പ്രഖ്യാപനം

Bombay HC grants Rs 2.5 crore compensation to kin of motor vehicle accident victim, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ:(www.kvartha.com 15.04.2022) 2016ൽ അംബർനാഥ് ഈസ്റ്റിലെ വാഹനാപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 2.5 കോടി രൂപ നൽകണമെന്ന് ബോംബെ ഹൈകോടതി വിധിച്ചു. മഹാരാഷ്ട്ര ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണലിന്റെ (എംഎസിടി) 1.03 കോടി രൂപ അനുവദിച്ച 2016ലെ തീരുമാനത്തെ ചോദ്യം ചെയ്‌ത് നഷ്ടപരിഹാര തുക വർധിപ്പിക്കാൻ ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 2011 ഫെബ്രുവരി ഒന്നിന് ടെംപോയും കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ ഓടിച്ചിരുന്നയാളാണ് മരിച്ചത്.
                       
News, National, Top-Headlines, Mumbai, High-Court, Compensation, Vehicles, Accident, Bombay HC, Bombay HC grants Rs 2.5 crore compensation to kin of motor vehicle accident victim.

ടെംപോയുടെ ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്ന് ഞങ്ങൾ വിലയിരുത്തിയതിനാൽ, കുടുംബാംഗങ്ങൾക്ക് മൊത്തം 2,58,45,336 രൂപ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ജസ്റ്റിസുമാരായ ഗൗതം പട്ടേൽ, മാധവ് ജംദാർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കുടുംബത്തിന് നൽകേണ്ട തുക വാഹന ഉടമയും ഇൻഷുറൻസ് കംപനിയും സംയുക്തമായി നൽകണം. മരണപ്പെട്ടയാളുടെ കുടുംബാംഗങ്ങൾ, മാതാപിതാക്കൾ, ഭാര്യ, 13 വയസുള്ള മകൾ എന്നിവർക്ക് മോടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (എംഎസിടി) നേരത്തെ തുകയുടെ 40 ശതമാനം മാത്രമാണ് നൽകിയിരുന്നത്. ട്രിബ്യൂണൽ നഷ്ടപരിഹാരം 2.58 കോടി രൂപയായി നിശ്ചയിച്ചിരുന്നെങ്കിലും, അപകടത്തിൽപ്പെട്ടയാളുടെ ഭാഗത്തുനിന്ന് 60%, ടെംപോ ഡ്രൈവർ 40% എന്നിങ്ങനെ ട്രിബ്യൂണൽ അശ്രദ്ധ കണ്ടെത്തി 1.03 കോടി രൂപ മാത്രമാണ് അനുവദിച്ചത്. ഇതിനെതിരെയാണ് ഹൈകോടതിയെ കുടുംബം സമീപിച്ചത്.

മരിച്ചയാളുടെ ഭാഗത്തുനിന്ന് ഒരു അശ്രദ്ധയും ഉണ്ടായിട്ടില്ലെന്നും ടെംപോ ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്നും കുടുംബാംഗങ്ങൾ പറയുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന രണ്ട് സ്വതന്ത്ര സാക്ഷികൾ നൽകിയ തെളിവുകൾക്ക് വിരുദ്ധമാണ് അശ്രദ്ധ സംബന്ധിച്ച ട്രൈബ്യൂണലിന്റെ കണ്ടെത്തൽ എന്ന് അവർ പറഞ്ഞു.

അപകടസ്ഥലത്ത് എത്തിയ രണ്ടു ദൃക്‌സാക്ഷികളും തങ്ങളുടെ ഫോൺ നമ്പർ പൊലീസിന് നൽകിയിരുന്നെങ്കിലും മൊഴി രേഖപ്പെടുത്താൻ അവരെ ബന്ധപ്പെട്ടില്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. പരസ്പര വിരുദ്ധമായ കണ്ടെത്തലുകളാണ് ട്രൈബ്യൂണൽ രേഖപ്പെടുത്തിയതെന്ന് ബെഞ്ച് പറഞ്ഞു. ദൃക്സാക്ഷികളുടെ തെളിവുകൾ ട്രൈബ്യൂണൽ പ്രത്യേകം അംഗീകരിക്കുകയും അപകടം നടന്ന രീതിയെക്കുറിച്ചുള്ള അവരുടെ വിവരങ്ങൾ അംഗീകരിക്കുകയും ചെയ്തു.

Keywords: News, National, Top-Headlines, Mumbai, High-Court, Compensation, Vehicles, Accident, Bombay HC, Bombay HC grants Rs 2.5 crore compensation to kin of motor vehicle accident victim.
< !- START disable copy paste -->

Post a Comment