Follow KVARTHA on Google news Follow Us!
ad

Accident | മാലിന്യ ട്രക് ഇടിച്ച് ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം; കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ മരണം

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Bangalore,News,Accidental Death,Woman,Arrested,Police,National,
ബെന്‍ഗ്ലൂര്‍: (www.kvartha.com) ബ്രുഹത് ബെന്‍ഗ്ലൂറു മഹാനഗര പാലികേയുടെ (BBMP)  മാലിന്യ ട്രക് ഇടിച്ച് ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ഒരു മാസത്തിനിടെ ബിബിഎംപി മാലിന്യ ട്രക് ഇടിച്ചുള്ള മൂന്നാമത്തെ മരണമാണ് ഇപ്പോള്‍ റിപോര്‍ട് ചെയ്തിരിക്കുന്നത്. 

ബെന്‍ഗ്ലൂറിലെ മൈസൂറു റോഡിലെ നായന്ദഹള്ളി ജന്‍ക്ഷനില്‍ തിങ്കളാഴ്ച രാത്രിയാണ് അപകടം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന 40 കാരിയായ ബാങ്ക് ജീവനക്കാരിയെ ബിബിഎംപിയുടെ മാലിന്യ ട്രക് ഇടിച്ച് വീഴ്ത്തുകയായിരുന്നു.

ആദ്യം ഹെബ്ബാളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി, പിന്നെ തനിസാന്ദ്രയിലെ മുതിര്‍ന്ന പൗരന്‍, ഇപ്പോള്‍ നായണ്ടഹള്ളി ജന്‍ക്ഷനില്‍ 40കാരിയുടേയും ജീവനും ട്രക് അപഹരിച്ചു. അപകടം നടന്ന ഉടന്‍ ട്രക് ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ദേശസാല്‍കൃത ബാങ്കില്‍ ഡെപ്യൂടി മാനേജരായി ജോലി ചെയ്തിരുന്ന പത്മിനി ഡി ആണ് കഴിഞ്ഞദിവസം നടന്ന അപകടത്തില്‍ മരിച്ചത്. ആര്‍ആര്‍ നഗറിലെ താമസക്കാരിയായ യുവതി സെന്റ് മാര്‍ക്സ് റോഡില്‍ നിന്ന് സ്‌കൂടറില്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ മൈസൂറു റോഡിലെ നായണ്ടഹള്ളി ജന്‍ക്ഷനില്‍ വച്ച് ബിബിഎംപി മാലിന്യ ട്രക് പിന്നില്‍ നിന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു.

തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം നടന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്തു. പത്മിനി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായാണ് അറിയുന്നത്. അപകടത്തെ തുടര്‍ന്ന് തിരക്കേറിയ ബെന്‍ഗ്ലൂറു-മൈസൂറു റോഡ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി മൈസൂറു റോഡിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.

ഒരു മാസത്തിനുള്ളില്‍ ബിബിഎംപി മാലിന്യ ട്രകുകളുടെ അമിതവേഗത മൂലമുണ്ടാകുന്ന മൂന്നാമത്തെ മരണമാണിത്. ബിബിഎംപിയുടെ അശ്രദ്ധമൂലം വെള്ളക്കെട്ടുള്ള സബ്വേ ഒഴിവാക്കാന്‍ തിരക്കേറിയ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ പഴയ എയര്‍പോര്‍ട് റോഡിന് സമീപം ബിബിഎംപി മാലിന്യ ട്രക് ഇടിച്ച് മരിച്ച ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി അക്ഷയയാണ് ആദ്യത്തെ ഇര. വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ബിബിഎംപി ട്രക് ഡ്രൈവര്‍ മഞ്ജുനാഥിനെ പൊലീസ് ഒരു മാസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവം നടന്ന് പത്ത് ദിവസത്തിനുള്ളില്‍ ബിബിഎംപിയുടെ മറ്റൊരു മാലിന്യ ട്രക് തനിസാന്ദ്ര മെയിന്‍ റോഡില്‍ 76 വയസ്സുള്ള ഒരാളെ ഇടിച്ചു വീഴ്ത്തി. കുടുംബത്തിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് സ്‌കൂടറില്‍ മടങ്ങുകയായിരുന്ന രാമയ്യയെ ആണ് ട്രക് ഇടിച്ചുവീഴ്ത്തിയത്. രാമയ്യക്ക് പിന്നാലെ കാറില്‍ വരികയായിരുന്ന കുടുംബമാണ് ഇദ്ദേഹത്തെ തിരിച്ചറിഞ്ഞത്. അതേസമയം രാമയ്യയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.

ബാങ്കുദ്യോഗസ്ഥയുടെ മരണത്തിന് കാരണം ട്രക് ഡ്രൈവറുടെ അമിതവേഗമാണെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് കര്‍ണാടക റിപോര്‍ട് ചെയ്യുന്നു.

സംഭവത്തില്‍ ബയതരായന ട്രാഫിക് പൊലീസ് പ്രഥമവിവര റിപോര്‍ട് രെജിസ്റ്റര്‍ ചെയ്യുകയും ഒളിവില്‍ പോയ ഡ്രൈവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും അറിയുന്നു.

BBMP garbage truck kills bank official; 3rd death in 1 month, Bangalore, News, Accidental Death, Woman, Arrested, Police, National.

Keywords: BBMP garbage truck hits bank official; 3rd death in 1 month, Bangalore, News, Accidental Death, Woman, Arrested, Police, National.

Post a Comment