Follow KVARTHA on Google news Follow Us!
ad

Court Verdict | ലൈംഗികാതിക്രമത്തിന് ഇരയായവരുടെ 'രണ്ട് വിരൽ പരിശോധന' ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈകോടതി; നിരോധിക്കാൻ തമിഴ്‌നാട് സർകാരിന് നിർദേശം; യുവാവിന്റെ ജീവപര്യന്തം തടവ് ശിക്ഷ ഇളവ് ചെയ്തു

Ban two-finger test: Madras HC#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com) ലൈംഗികാതിക്രമത്തിന് ഇരയായവർക്കായി മെഡികൽ പ്രൊഫഷണലുകൾ നടത്തുന്ന 'രണ്ട് വിരൽ പരിശോധന' നിരോധിക്കാൻ മദ്രാസ് ഹൈകോടതിയുടെ മധുരൈ ബെഞ്ച് വ്യാഴാഴ്ച തമിഴ്‌നാട് സർകാരിനോട് നിർദേശിച്ചു. ജസ്റ്റിസുമാരായ ആർ സുബ്രഹ്മണ്യം, എൻ സതീഷ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. 'ബലാത്സംഗത്തിന് ഇരയായവരെ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത ഇരകളിൽ ഡോക്ടർമാർ രണ്ട് വിരൽ പരിശോധന നടത്തുന്നത് ഒരു സാധാരണ സമ്പ്രദായമായി മാറിയിരിക്കുന്നു. അത് ഭരണഘടനാ വിരുദ്ധമാണ്', കോടതി വ്യക്തമാക്കി.
  
Chennai, Tamilnadu, News, Top-Headlines, Ban, High Court, Two Finger Test,  Government, Order, Verdict, Court Order, High-Court, Youth, Molestation, Ban two-finger test: Madras HC.

16 വയസുകാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ പോക്സോ നിയമപ്രകാരം ജീവപര്യന്തം തടവും തട്ടിക്കൊണ്ടുപോയതിന് ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 363 വകുപ്പ് പ്രകാരം ഏഴ് വർഷത്തെ തടവിനും ശിക്ഷിച്ച 2021-ലെ പുതുക്കോട്ടൈ വനിതാ കോടതി വിധി ചോദ്യം ചെയ്ത് യുവാവ് നൽകിയ അപീൽ പരിഗണിക്കുകയായിരുന്നു കോടതി. തയ്യൽക്കടയുടെ ഉടമയായ ഇയാൾ പരിശീലനത്തിനെത്തിയ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ കാണാതായതിനെ തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് കണ്ടെത്തുകയും ബലാത്സംഗം സ്ഥിരീകരിക്കാൻ രണ്ട് വിരൽ പരിശോധന നടത്തുകയും ചെയ്തു.

അതേസമയം പെൺകുട്ടിയുടെ സമ്മതത്തോടെയാണ് ബന്ധം പുലർത്തിയതെന്നും ഇത് നിർബന്ധിത ലൈംഗികതയായി കണക്കാക്കാനാകില്ലെന്നും യുവാവിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഇരയായ പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ സമ്മതം അസാധുവാകുമെന്ന് അഡീഷനൽ പബ്ലിക് പ്രോസിക്യൂടർ വാദിച്ചു. വാദം കേട്ട കോടതി പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിക്കാത്തത് തട്ടിക്കൊണ്ടുപോയ കുറ്റം ന്യായീകരിക്കപ്പെടുന്നില്ലെന്ന് തെളിയിക്കുന്നതായി വിലയിരുത്തുകയും ഐപിസി 363 വകുപ്പ് പ്രകാരമുള്ള ശിക്ഷ റദ്ദാക്കുകയും ചെയ്തു. പീഡനക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ 20 വർഷത്തെ കഠിന തടവായി ഇളവ് ചെയ്തു. ഹരജിക്കാരന്റെ വാദങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് വിരൽ പരിശോധന നിരോധിച്ചുകൊണ്ടും കോടതി ഉത്തരവിട്ടു.


രണ്ടുവിരൽ പരിശോധന

ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ യോനിയിൽ രണ്ട് വിരലുകൾ കയറ്റിയാൽ കന്യാചർമ്മം കേടുകൂടാതെയുണ്ടോ എന്ന് പറയാൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ അഭിപ്രായപ്പെടുന്നു. ലൈംഗിക ബന്ധത്തിലൂടെ മാത്രമേ കന്യാചർമ്മം പൊട്ടൂവെന്ന ധാരണയിലാണ് ഈ വിദ്യ പ്രയോഗിക്കുന്നത്. എന്നാൽ ലൈംഗിക ബന്ധം നടന്നുവെന്നതിന് ഇത് തെളിവല്ലെന്നാണ് ചിലർ വാദിക്കുന്നത്.

Keywords: Chennai, Tamilnadu, News, Top-Headlines, Ban, High Court, Two Finger Test,  Government, Order, Verdict, Court Order, High-Court, Youth, Molestation, Ban two-finger test: Madras HC.
< !- START disable copy paste -->

Post a Comment