Follow KVARTHA on Google news Follow Us!
ad

IT Employees leaving | ജീവനക്കാര്‍ കൂട്ടത്തോടെ കംപനി വിടുന്നു; വിദഗ്ധരെ നിലനിര്‍ത്താന്‍ പുതിയ കരാറുമായി ഇന്‍ഫോസിസും ടിസിഎസും; എതിര്‍പ്പുമായി തൊഴിലാളി സംഘടനകള്‍

Attrition high, so Infosys & TCS invoke job clause to retain talent#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്ളുറു: (www.kvartha.com) ജീവനക്കാര്‍ കൂട്ടത്തോടെ കംപനി വിടുന്നതോടെ പലരെയും നിലനിര്‍ത്താന്‍ ഇന്‍ഫോസിസും ടിസിഎസും പുതിയ കരാറുണ്ടാക്കി. ഇതോടെ എതിര്‍പ്പുമായി തൊഴിലാളി സംഘടനകള്‍ രംഗത്തെത്തി. ജീവനക്കാര്‍ മറ്റ് കംപനികളില്‍ ചേരുന്നത് തടയാന്‍ ബെംഗ്ളുറു ആസ്ഥാനമായുള്ള ഇന്‍ഫോസിസ് തൊഴില്‍ കരാറില്‍ പുതിയ വ്യവസ്ഥകള്‍ നടപ്പിലാക്കുകയാണെന്നും വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയത്തിനും കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിനും കത്തെഴുതിയെന്ന് ഐടി, ബിപിഒ മേഖലയിലെ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഒരു തൊഴിലാളി യൂണിയന്‍ അറിയിച്ചു.
  
Bangalore, Karnataka, News, Unemployment, Worker, Workers Union, Ministry, Attrition high, so Infosys & TCS invoke job clause to retain talent.

'കംപനിയില്‍ നിന്ന് രാജിവെച്ച ശേഷം ജീവനക്കാരന് ആറ് മാസത്തേക്ക് മറ്റെവിടെയും ജോലി ചെയ്യാന്‍ കഴിയില്ലെന്നതാണ് ഇന്‍ഫോസിന്റെ പുതിയ വ്യവസ്ഥ. ഒരു വര്‍ഷമായി കംപനിയുടെ പ്രോജക്ടുകളില്‍ ജോലി ചെയ്തവര്‍ രാജിവെച്ച ശേഷം ഉടനെ തങ്ങളുമായി സഹകരിക്കുന്ന മറ്റ് കംപനികളിലോ, എതിരാളികളായ കമ്പനികളിലോ തൊഴിലെടുക്കാന്‍ പാടില്ലെന്നും വ്യവസ്ഥയില്‍ പറയുന്നു', യൂണിയൻ ആരോപിക്കുന്നു. അതേസമയം ഇത്തരമൊരു വ്യവസ്ഥ തൊഴില്‍ കരാറുകളിലെ 'സ്റ്റാന്‍ഡേര്‍ഡ് ബിസിനസ് പ്രാക്ടീസ്' ആണെന്ന് ഇന്‍ഫോസിസ് പറഞ്ഞു.

ഇന്‍ഫോസിസിന്റെ സോഫ്റ്റ് വെയര്‍ സേവന വിഭാഗത്തിലുള്ളവര്‍ ടിസിഎസ്, ആക്സെഞ്ചര്‍, ഐബിഎം, കോഗ്‌നിസന്റ്, വിപ്രോ എന്നീ കംപനികളിലും ബിസിനസ് പ്രോസസിംഗ് മാനജ്‌മെന്റ് വിഭാഗത്തിലുള്ളവര്‍ ടെക് മഹീന്ദ്ര, ജെന്‍പാക്റ്റ്, ഡബ്ല്യുഎന്‍എസ്, ടിസിഎസ്, ആക്സെഞ്ചര്‍, ഐബിഎം, കോഗ്‌നിസന്റ്, വിപ്രോ, എച്ച്‌സിഎല്‍ എന്നീ കംപനികളിലോ, രാജിവെച്ച ഉടനെ ജോലിയില്‍ പ്രവേശിക്കരുതെന്നും ആറ് മാസത്തിന് ശേഷമേ അതിന് അനുമതി നല്‍കുമെന്നും പുതിയ കരാറില്‍ പറയുന്നു.

'കുറച്ചു കാലമായി ഈ നിബന്ധനയുണ്ട്. ധാരാളം തൊഴിലവസരങ്ങള്‍ ഉള്ളതിനാല്‍ ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക് വളരെ കൂടിതലാണ്. പ്രതിഭകളെ നിലനിര്‍ത്താന്‍ കംപനികള്‍ക്ക് മറ്റ് വഴിയില്ല. മറ്റ് കംപനികളില്‍ നിന്ന് മികച്ച വാഗ്ദാനമാണ് പല ജീവനക്കാര്‍ക്കും ലഭിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി എനിക്ക് ഏകദേശം 65-70 പരാതികള്‍ ലഭിച്ചു, ഇന്‍ഫോസിസ് ഈ വ്യവസ്ഥ നടപ്പിലാക്കുന്നു,' പൂനെ ആസ്ഥാനമായുള്ള ഐടി ജീവനക്കാരുടെ യൂണിയനായ NITES പ്രസിഡന്റ് ഹര്‍പ്രീത് സിംഗ് സലൂജ പറഞ്ഞു.

Keywords: Bangalore, Karnataka, News, Unemployment, Worker, Workers Union, Ministry, Attrition high, so Infosys & TCS invoke job clause to retain talent.

< !- START disable copy paste -->

Post a Comment