Follow KVARTHA on Google news Follow Us!
ad

Politics | വര്‍ഗീയ കലാപത്തിലൂടെ കേരളം ഗുജറാതാക്കന്‍ ശ്രമം: കോടിയേരി

Attempt to make Kerala Gujarat through communal riots: Kodiyeri #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍:(www.kvartha.com) വര്‍ഗീയകലാപത്തിലൂടെ കേരളത്തെ ഗുജാറാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഎം കണ്ണൂര്‍ ഏരിയാകമിറ്റിയുടെ ആഭിമുഖ്യത്തില്‍ തെക്കിബസാറില്‍ നടത്തിയ ആര്‍എസ്എസ്- എസ്ഡിപിഐ കാപാലികതയ്ക്കെതിരെ ബഹുജനക്യാംപൈയ്ന്‍ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 



രാജ്യമാകെ വര്‍ഗീയകലാപങ്ങള്‍ ഒരേസമയം അഴിച്ചുവിടുകയാണ് ചെയ്യുന്നത്. ഒരു പ്രത്യേക മതവിഭാഗക്കാര്‍ മാത്രം താമസിക്കുന്ന സ്ഥലങ്ങളിലൊന്നായ ജഹാംഗീറില്‍ താമസസ്ഥലങ്ങള്‍
ബുള്‍ഡോസെര്‍ ഉപയോഗിച്ചാണ് ഡെല്‍ഹി കോര്‍പെറേഷന്‍ ഇടിച്ചു നിരത്തിയത്. ഇതിനെതിരെ സിപിഎം പി ബി അംഗമായ വൃന്ദാകാരാട്ട് അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തു വന്നു. പിന്നീട് സുപ്രീംകോടതി ഇടപെട്ടാണ് ബുള്‍ഡോസെര്‍ രാജ് നിര്‍ത്തിയത്. ഗോവയിലും മഹാരാഷ്ട്രയിലും കര്‍ണാടകയിലുമൊക്കെ ഇതു ആവര്‍ത്തിച്ചു. കേരളത്തില്‍ ഗുജറാത് മോഡല്‍ ആവര്‍ത്തിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പാലക്കാടും ആലപ്പുഴയിലും 24 മണിക്കൂറിനുള്ളിലാണ് ഇരട്ടകൊലപാതകങ്ങള്‍ നടന്നത്. ബിജെപിക്കൊപ്പം എസ്ഡിപിഐയും വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുകയാണ്. എന്നാല്‍ കേരളം ഭരിക്കുന്ന ഇടതുമുന്നണി സര്‍കാരിന് ഇതിനെ തടയിടാന്‍ കഴിഞ്ഞു. പൊലീസ് ജാഗ്രതയോടെ പ്രവര്‍ത്തിച്ചതിന്റെ ഭാഗമായി കൊലപാതകങ്ങള്‍ നടത്തിയവരെയും ഗൂഡാലോചനക്കാരെയും അതിവേഗം പിടികൂടാന്‍ കഴിഞ്ഞു.

യുഡിഎഫാണ് ഭരിക്കുന്നതെങ്കില്‍ ഇതായിരിക്കില്ല സ്ഥിതിയെന്നും കോടിയേരി പറഞ്ഞു. ആര്‍എസ്എസ് മാത്രമല്ല എസ്ഡിപിഐയും വര്‍ഗീയതയെ എതിര്‍ക്കുന്ന ഇടതുപക്ഷത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. മഹാരാജാസിലെ അഭിമന്യൂവിനെ കൊന്നത് അവരാണ്. എത്രമാത്രം കടന്നാക്രമണം നടത്തിയാലും കേരളത്തിലെ ഇടതുപക്ഷം തകരില്ലെന്ന് അവര്‍ ഓര്‍ക്കണമെന്നും ഇരുന്നൂറിലേറെ പ്രവര്‍ത്തകര്‍ നഷ്ടപ്പെട്ട പാര്‍ടിയാണ് സിപിഎമ്മെന്നും കോടിയേരി പറഞ്ഞു. ഇരുവര്‍ഗീയതെയും എതിര്‍ത്തു തോല്‍പിക്കാന്‍ മതേതരശക്തികളുടെ കൂട്ടായ്മ ഉയര്‍ന്നുവരണം. എന്നാല്‍ കോണ്‍ഗ്രസ് ഈക്കാര്യത്തില്‍ സ്വീകരിക്കുന്നത് മൃദുഹിന്ദുത്വമാണെന്ന് രാഹുല്‍ ഗാന്ധിയുടെ ജയ്പൂര്‍ പ്രസംഗത്തിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

പരിപാടിയില്‍ എം പ്രകാശന്‍ അധ്യക്ഷനായി. ഏരിയാസെക്രടറി കെ പി സുധാകരന്‍ സ്വാഗതം പറഞ്ഞു.

Keywords: Kerala, Kannur, News, Gujarat, Politics, RSS, BJP, CPM, Kodiyeri Balakrishnan, Attempt to make Kerala Gujarat through communal riots: Kodiyeri

Post a Comment