പൊലീസ് പറയുന്നതിങ്ങനെ: 'ബുധനാഴ്ച രാത്രി ഉദ്യോഗസ്ഥരും ഒരു സെക്യൂരിറ്റി ജീവനക്കാരനും എടിഎമില്‍ പണം നിക്ഷേപിക്കുന്നതിനിടെയാണ് മറ്റൊരാള്‍ക്ക് പകരക്കാരനായി എത്തിയ ഡ്രൈവര്‍ സന്ദീപ് ദല്‍വി വാനുമായി രക്ഷപ്പെട്ടത്. അപോളോ ആശുപത്രിക്ക് സമീപം വാന്‍ ഉപേക്ഷിച്ച് പണപ്പെട്ടിയുമായി സന്ദീപ് കടന്നു.
2.29 കോടി രൂപയുമായി ബാങ്കില്‍ നിന്ന് തിരിച്ച ഉദ്യോഗസ്ഥര്‍ വിവിധ എടിഎമുകളില്‍ പണം നിക്ഷേപിച്ചു. ജോലി അവസാനിക്കാറായപ്പോഴാണ് സന്ദീപ് പണവുമായി കടന്നുകളഞ്ഞത്. സിസിടിവി ദൃശ്യങ്ങളോ, ട്രാക് ചെയ്യാന്‍ ജിപിഎസോ, മൊബൈല്‍ ഫോണോ മറ്റ് സംവിധാനങ്ങളോ ഇല്ലാതിരുന്നിട്ടും മോഷണം നടന്ന് 24 മണിക്കൂറിനുള്ളില്‍ സന്ദീപിനെ പിടികൂടാനായി'.
സന്ദീപിന്റെ ഫോടോ പുറത്ത് പൊലീസ് പുറത്ത്‌വിട്ടതിന് പിന്നാലെ ഒരാൾ ഇയാളെ കുറിച്ചുള്ള വിവരം കൈമാറുകയായിരുന്നു. റായ്ഗഡ് ജില്ലയിലെ മാംഗോണിലെ സ്വന്തം നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുമെന്ന് പൊലീസ് സംശയിച്ചു. മാങ്കോണിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും പനവേലില്‍ വഴിയാണ്. അതിനാല്‍, പനവേലില്‍ പൊലീസ് സംഘം കർശന പരിശോധന നടത്തി. വ്യാഴാഴ്ച രാത്രി പിടികൂടിയ ഇയാളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി. ഏപ്രില്‍ 20 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതായി നവി മുംബൈ പൊലീസ് കമീഷനര്‍ ബിപിന്‍ കുമാര്‍ സിംഗ് പറഞ്ഞു.
'മോഷണ ശേഷം വാന്‍ ഉപേക്ഷിച്ച് ഒരു ഓടോയില്‍ കോപാര്‍ഖൈറാനിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായി സന്ദീപ് വെളിപ്പെടുത്തി. പണപ്പെട്ടി സൂക്ഷിക്കാനായി സുഹൃത്തിനെ ഏല്‍പ്പിച്ചു. പെട്ടിയില്‍ വീട്ടുപകരണങ്ങള്‍ ഉണ്ടെന്നും പിന്നീട് അത് തിരികെ വാങ്ങാമെന്നും സുഹൃത്തിനെ തെറ്റിദ്ധരിപ്പിച്ചു. കുറച്ച് പണം സുഹൃത്തിന് നല്‍കിയ ശേഷം ഇരുവരും മദ്യപിച്ചതായും സന്ദീപ് പറഞ്ഞു', സീനിയര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ രവീന്ദ്ര പാടീല്‍ പറഞ്ഞു.
സന്ദീപ് ചിലവഴിച്ചത് ഒഴികെയുള്ള പണം പൊലീസ് കണ്ടെത്തി. 'പണം നിക്ഷേപിക്കുന്നതിന്റെ ചുമതലയുള്ള ഏജന്‍സി കോടതിയെ സമീപിക്കുകയും നടപടിക്രമങ്ങള്‍ പാലിച്ച് തിരികെ വാങ്ങുകയും വേണം,' പാട്ടീല്‍ പറഞ്ഞു.
Keywords: Mumbai, Maharashtra, India, News, Top-Headlines, Vehicles, Cash, ATM, Arrest, Police, Investigates, CCTV, Court, 81.42 Lakh out of 82.50 Lakh cash meant for ATM machines across Navi Mumbai that van driver fled with recovered.
< !- START disable copy paste -->
< !- START disable copy paste -->