Follow KVARTHA on Google news Follow Us!
ad

ശ്രീലങ്കയില്‍ ഡീസല്‍ തീര്‍ന്നു; രാജ്യം എക്കാലത്തെയും ദൈര്‍ഘ്യമേറിയ പ്രതിസന്ധിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍, Colombo,News,Sri Lanka,diesel,Protesters,Trending,World,
കൊളംബൊ: (www.kvartha.com 31.03.2022) ശ്രീലങ്കയില്‍ ഡീസല്‍ തീര്‍ന്നു, ഇതോടെ എക്കാലത്തെയും ദൈര്‍ഘ്യമേറിയ പ്രതിസന്ധിയിലായിക്കഴിഞ്ഞിരിക്കയാണ് രാജ്യം. റെകോര്‍ഡ് ദൈര്‍ഘ്യമുള്ള വൈദ്യുതി തടസം നേരിടുന്നതിനിടെയാണ് വ്യാഴാഴ്ച ഡിസലും തീര്‍ന്നുപോയത്. ഇതോടെ രാജ്യത്തെ 22 ദശലക്ഷം ആളുകളുടെ ഗതാഗതം തടസപ്പെട്ടു.

Sri Lanka runs out of diesel, faces longest-ever blackout, Colombo, News, Sri Lanka, Diesel, Protesters, Trending, World.


അത്യന്താപേക്ഷിതമായ ഇറക്കുമതിക്ക് പോലും പണം നല്‍കാനുള്ള വിദേശ കറന്‍സിയുടെ രൂക്ഷമായ അഭാവത്തില്‍ ദക്ഷിണേഷ്യന്‍ രാഷ്ട്രം സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലകപ്പെട്ടിരിക്കയാണ് .

ഉദ്യോഗസ്ഥരേയും മാധ്യമ റിപോര്‍ടുകളേയും അടിസ്ഥാനപ്പെടുത്തി ബസുകള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കുമുള്ള പ്രധാന ഇന്ധനമായ ഡീസല്‍ ദ്വീപിലെ സ്റ്റേഷനുകളിലെങ്ങും ലഭ്യമല്ലെന്ന വിവരമാണ് അറിയുന്നത് . പെട്രോള്‍ വില്‍പനയ്ക്കുണ്ടായിരുന്നുവെങ്കിലും ലഭ്യത കുറവായിരുന്നു. ഇതോടെ നീണ്ട ക്യൂവില്‍ നിന്ന് പെട്രോള്‍ വാങ്ങാനുള്ള ശ്രമം ആളുകള്‍ ഉപേക്ഷിച്ചു.

അറ്റകുറ്റപ്പണികള്‍ക്കായി ഗാരേജിലുള്ള ബസുകളില്‍ നിന്നുള്ള ഇന്ധനം ഊറ്റിയെടുത്താണ് അത്യാവശ്യ സേവനങ്ങള്‍ക്ക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ഗതാഗത മന്ത്രി ദിലും അമുനുഗമ പറഞ്ഞു.

വെള്ളിയാഴ്ചയ്ക്ക് ശേഷം ബസുകള്‍ നിരത്തിലിറക്കാന്‍ കഴിയില്ലെന്നും രാജ്യത്ത് ഇതിനോടകം തന്നെ പെട്രോള്‍, ഡീസല്‍ ക്ഷാമം നേരിടുകയാണെന്നും സ്വകാര്യ ബസുകളുടെ ഉടമകള്‍ പറഞ്ഞു. ഞങ്ങള്‍ ഇപ്പോഴും പഴയ സ്റ്റോക് ഡീസലാണ് ഉപയോഗിക്കുന്നത്. എന്നാല്‍ വൈകുന്നേരത്തോടെ ഡീസല്‍ ലഭിച്ചില്ലെങ്കില്‍ വെള്ളിയാഴ്ച മുതല്‍ ബസുകള്‍ നിരത്തിലിറങ്ങില്ലെന്ന് സ്വകാര്യ ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ ഗെമുനു വിജേരത്നെ ഉദ്ധരിച്ച്  എഎഫ്പി റിപോര്‍ട് ചെയ്തു.

ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഡീസല്‍ ഇല്ലാത്തതിനാല്‍ വ്യാഴാഴ്ച മുതല്‍ 13 മണിക്കൂര്‍ പവര്‍ കട് നടപ്പിലാക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് അറിയിച്ചു. ഇത് എക്കാലത്തെയും ദൈര്‍ഘ്യമേറിയ പവര്‍ കടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.


രണ്ട് ദിവസത്തിനുള്ളില്‍ പുതിയ സപ്ലൈസ് നല്‍കുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു, അങ്ങനെ സംഭവിച്ചാല്‍ ഞങ്ങള്‍ക്ക് പവര്‍ കടിന്റെ ദൈര്‍ഘ്യം കുറയ്ക്കാനാകുമെന്ന് സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ എം എം സി ഫെര്‍ഡിനാന്‍ഡോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വൈദ്യുതി ആവശ്യകതയുടെ മൂന്നിലൊന്നിലധികം പ്രദാനം ചെയ്യുന്ന ജലസംഭരണികളും അപകടകരമാം വിധം കുറവാണെന്നും അദ്ദേഹം പറഞ്ഞു.

നീണ്ട പവര്‍ കടുകള്‍ കൊളംബോ സ്റ്റോക് എക്സ്ചേഞ്ചിനേയും ബാധിച്ചു. വ്യാപാരം പകുതി മുതല്‍ രണ്ട് മണിക്കൂര്‍ വരെ പരിമിതപ്പെടുത്താന്‍ നിര്‍ബന്ധിതരാക്കി. അതേസമയം പല ഓഫീസുകളും അത്യാവശ്യമല്ലാത്ത ജീവനക്കാരോട് വീട്ടില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വൈദ്യുതി, റേഷനിംഗ് മൊബൈല്‍ ഫോണ്‍ ബേസ് സ്റ്റേഷനുകളെ ബാധിക്കുകയും കോളുകളുടെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്തു. തങ്ങളുടെ സ്റ്റാന്‍ഡ്-ബൈ ജനറേറ്ററുകളും ഡീസല്‍ ഇല്ലാത്തതിനാല്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ലെന്ന് ഓപറേറ്റര്‍മാര്‍ പറഞ്ഞു.

കടുത്ത ക്ഷാമം ശ്രീലങ്കയിലുടനീളം ജനരോഷത്തിന് കാരണമായിട്ടുണ്ട്. നൂറുകണക്കിന് വാഹനമോടിക്കുന്നവര്‍ പട്ടണങ്ങളിലെ പ്രധാന റോഡുകള്‍ തടഞ്ഞ് രാജ്യം മുഴുവനും പ്രതിഷേധിക്കുന്നതായി പ്രാദേശിക ടെലിവിഷന്‍ റിപോര്‍ട് ചെയ്തു.

അവശ്യ ജീവന്‍ രക്ഷാ മരുന്നുകള്‍ തീര്‍ന്നതിനാല്‍ സര്‍കാര്‍ നടത്തുന്ന നിരവധി ആശുപത്രികള്‍ ശസ്ത്രക്രിയകള്‍ നിര്‍ത്തിയിരിക്കയാണ്. മിക്കവയും ഇറക്കുമതി ചെയ്ത രാസവസ്തുക്കള്‍ ആവശ്യമുള്ള ഡയഗ്‌നോസ്റ്റിക് പരിശോധനകളും നിര്‍ത്തിയിട്ടുണ്ട്.

51 ബില്യണ്‍ ഡോളറിന്റെ വിദേശ കടം നല്‍കുന്നതിനാവശ്യമായ വിദേശ കറന്‍സി ലാഭിക്കുന്നതിനായി കൊളംബോ 2020 മാര്‍ചില്‍ വിശാലമായ ഇറക്കുമതി നിരോധനം രാജ്യത്ത് ഏര്‍പെടുത്തുകയുണ്ടായി. എന്നാല്‍ ഇത് അവശ്യവസ്തുക്കളുടെ വ്യാപകമായ ക്ഷാമത്തിനും രൂക്ഷമായ വിലക്കയറ്റത്തിനും ഇടയാക്കുകയായിരുന്നു. രാജ്യത്തെ ഒരുവിധം കരകയറ്റാന്‍ ഇന്‍ഡ്യ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ വായ്പകള്‍ ആവശ്യപ്പെട്ട് അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് ജാമ്യം തേടുകയാണെന്ന് സര്‍കാര്‍ അറിയിച്ചു.

വിനോദസഞ്ചാരവും വിദേശത്തു നിന്നുള്ള പണമിടപാടും കോവിഡ് -19 പകര്‍ച വ്യാധിയെ തുടര്‍ന്ന് രാജ്യത്തെ പ്രതിസന്ധി രൂക്ഷമാക്കി. നികുതിയിളവുകളും വര്‍ഷങ്ങളുടെ ബജറ്റ് കമ്മിയും ഉള്‍പെടെയുള്ള സര്‍കാരിന്റെ കെടുകാര്യസ്ഥതയെ പല സാമ്പത്തിക വിദഗ്ധരും കുറ്റപ്പെടുത്തുകയാണ്.

Keywords: Sri Lanka runs out of diesel, faces longest-ever blackout, Colombo, News, Sri Lanka, Diesel, Protesters, Trending, World.

Post a Comment