Follow KVARTHA on Google news Follow Us!
ad

ഭൂരിഭാഗം കോവിഡ് നിയന്ത്രങ്ങണളും നീക്കി സഊദി അറേബ്യ; എടുത്തുകളഞ്ഞത് സാമൂഹ്യ അകലം പാലിക്കല്‍ ഉൾപെടയുള്ളവ; തീര്‍ഥാടകർക്ക് ഏറെ പ്രയോജനകരം

Saudi Arabia lifts most Covid restrictions – latest updates#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
റിയാദ്: (www.kvartha.com 06.03.2022) പൊതുഇടങ്ങളിലെ സാമൂഹിക അകലം പാലിക്കല്‍, വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്കുള്ള ക്വാറന്റൈന്‍, മുസ്ലീം തീര്‍ഥാടകരുടെ വരവ് സുഗമമാക്കുന്നിനുള്ള തടസങ്ങള്‍ എന്നിവയുള്‍പെടെയുള്ള മിക്ക കോവിഡ് നിയന്ത്രണങ്ങളും നീക്കുന്നതായി സഊദി അറേബ്യ ശനിയാഴ്ച അറിയിച്ചു.

  
Saudi Arabia, Riyadh, News, Top-Headlines, COVID-19, Vaccine, Muslim,  Pilgrimage, Mosque, Madeena, Social Distance, Covid Restrictions, Saudi Arabia lifts most Covid restrictions – latest updates.



പള്ളികള്‍ ഉള്‍പെടെയുള്ള, തുറന്നതും അടച്ചതുമായ എല്ലാ സ്ഥലങ്ങളിലെയും സാമൂഹിക അകലം പാലിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി ഔദ്യോഗിക പ്രസ് ഏജന്‍സി പറഞ്ഞു. ഇസ്ലാമിന്റെ രണ്ട് വിശുദ്ധ സ്ഥലങ്ങളായ മക്കയും മദീനയും സഊദിയിലാണ്.

കോവിഡ് മഹാമാരി മുസ്ലീം തീര്‍ഥാടനങ്ങളെ വളരെയധികം തടസപ്പെടുത്തി, ഇതിലൂടെ സാധാരണ രാജ്യത്തിന് നല്ല വരുമാനം ലഭിക്കുമായിരുന്നു. പ്രതിവര്‍ഷം 12 ബില്യൻ ഡോളറാണ് തീര്‍ഥാടനത്തിലൂടെ കിട്ടിയിരുന്നത്. ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന തീരുമാനമനുസരിച്ച് ഇനി അടച്ചിട്ട ഇടങ്ങളില്‍ മാത്രമേ മാസ്‌ക് ആവശ്യമുള്ളൂ. വാക്സിനേഷന്‍ എടുത്ത യാത്രക്കാര്‍ രാജ്യത്ത് എത്തുന്നതിന് മുമ്പ് അല്ലെങ്കില്‍ ക്വാറന്റൈനിന് മുമ്പായി നെഗറ്റീവ് പിസിആറോ ദ്രുത പരിശോധനയോ നല്‍കേണ്ടതില്ലെന്നും എസ്പിഎ അറിയിച്ചു.

Keywords: Saudi Arabia, Riyadh, News, Top-Headlines, COVID-19, Vaccine, Muslim,  Pilgrimage, Mosque, Madeena, Social Distance, Covid Restrictions, Saudi Arabia lifts most Covid restrictions – latest updates.
< !- START disable copy paste -->

Post a Comment