Follow KVARTHA on Google news Follow Us!
ad

സാംസങ് ക്രിസ്റ്റല്‍ സ്മാര്‍ട് എല്‍ഇഡി, ആമസോണ്‍ ബേസിക്ക് സ്മാര്‍ട് എല്‍ഇഡി ഫയര്‍ ടിവികള്‍; സവിശേഷതകള്‍ അറിയാം

Samsung Crystal Smart LED TV, Amazon Basic Smart LED Fire TV; Know the features#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 31.03.2022) സാംസങ്, ആമസോണ്‍ മോഡലുകളിലുള്ള സ്മാര്‍ട് ടിവികളും വിപണികള്‍ കീഴടക്കുന്നു. സാംസങ് ക്രിസ്റ്റല്‍ സ്മാര്‍ട് എല്‍ഇഡി ടിവി, ആമസോണ്‍ ബേസിക്ക് സ്മാര്‍ട് എല്‍ഇഡി ഫയര്‍ ടിവി എന്നിവ നിങ്ങളുടെ സ്വീകരണമുറിയെ ആഡംബരമാക്കും. 

സാംസങ് ക്രിസ്റ്റല്‍ സ്മാര്‍ട് എല്‍ഇഡി ടിവിയില്‍ 43 ഇഞ്ച് 4കെ അള്‍ട്രാ എച്ഡി ഡിസ്‌പ്ലേയാണ് വരുന്നത്. കൂടാതെ, 60 ഹേര്‍ട്സ് റിഫ്രഷ് റേറ്റ്, എച്ഡിആര്‍ 10+, സ്പോര്‍ട്സ് 20 വാട്സ് ഡോള്‍ബി ഡിജിറ്റല്‍ പ്ലസ് സ്പീകറുകളും ഈ സ്മാര്‍ട് ടിവിക്കുണ്ട്.

ഒരു ഓടോ ഗെയിം മോഡും പിസി മോഡും കൂടി വരുന്നുണ്ട്. റിമോടില്‍ നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, സാംസങ്ങ് ടിവി പ്ലസ് എന്നിവയ്ക്കായുള്ള ഹോട്കീകള്‍ അടങ്ങിയിരിക്കുന്നു. സ്മാര്‍ട് ടിവിയുടെ യഥാര്‍ഥ 52,900 ആണ്.

News, National, India, New Delhi, TV, Television, Technology, Business, Finance, Samsung Crystal Smart LED TV, Amazon Basic Smart LED Fire TV; Know the features



ആമസോണ്‍ ബേസികിന്റെ സ്മാര്‍ട് ടിവി 35,999 രൂപയ്ക്ക് ലഭ്യമാണ്. ഇതിന് 60 ഹേര്‍ട്സ് റിഫ്രഷ് റേറ്റും 178-ഡിഗ്രി വൈഡ് വ്യൂവിംഗ് ആംഗിളും ഉള്ള 55 ഇഞ്ച് 4കെ അള്‍ട്രാ എച്ഡി ഡിസ്‌പ്ലേയും വരുന്നുണ്ട്. സ്മാര്‍ട് ടിവിയില്‍ 20 വാട്സ് ഡോള്‍ബി അറ്റ്‌മോസ് സ്പീകറുകളും ഉണ്ട്.

കൂടാതെ മറ്റ് ഉപകരണങ്ങളിലേക്കും സ്റ്റോറേജുകളിലേക്കും കണക്റ്റ് ചെയ്യുന്നതിന് 3 എച്ഡിഎംഐ പോര്‍ടുകളും ഒരു USB 3.0 പോര്‍ടും USB 2.0 പോര്‍ട്ടും ഉണ്ട്. ഇത് ഫയര്‍ ടിവി ഒഎസില്‍ പ്രവര്‍ത്തിക്കുന്നു കൂടാതെ ബില്‍റ്റ്-ഇന്‍ അലക്‌സാ വോയ്‌സ് കന്‍ട്രോളുകളുമുണ്ട്. റിമോടില്‍ നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, പ്രൈം മ്യൂസിക് എന്നിവയ്ക്കായി പ്രത്യേക ബടണുകളും ലഭ്യമാണ്.

News, National, India, New Delhi, TV, Television, Technology, Business, Finance, Samsung Crystal Smart LED TV, Amazon Basic Smart LED Fire TV; Know the features



Keywords: News, National, India, New Delhi, TV, Television, Technology, Business, Finance, Samsung Crystal Smart LED TV, Amazon Basic Smart LED Fire TV; Know the features

Post a Comment