യുക്രേനിയൻ പട്ടാളക്കാരും സാധാരണക്കാരും ഉൾപെടെ നിരവധി ആളുകൾ മരിച്ചുവെന്നും, സർകാർ ഉദ്യോഗസ്ഥർ ഇപ്പോൾ ആളുകൾക്ക് പുറത്തുപോകാനോ അഭയകേന്ദ്രങ്ങളിലേക്ക് പോകാനോ കഴിയുമെന്ന് ഉറപ്പാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 3,00,000 ജനസംഖ്യയുള്ള കെർസൺ മൈകോളൈവിനും ന്യൂ കഖോവ്കയ്ക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. മാർച് ഒന്നിന് അതിരാവിലെ, റഷ്യൻ സൈന്യം കെർസണെ ആക്രമിക്കാൻ തുടങ്ങിയെന്നും കെർസൺ അന്താരാഷ്ട്ര വിമാനത്തവളത്തിൽ നിന്ന് കെർസണിനും മൈകോളൈവിനും ഇടയിലുള്ള പാതയിലേക്ക് മുന്നേറിയെന്നും യുക്രേനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു.
പിന്നീട്,സൈന്യം കെർസണിൽ പ്രവേശിച്ചു. മാർച് രണ്ടിന് രാവിലെ, ഒരു റെയിൽവേ സ്റ്റേഷനും ഒരു നദി തുറമുഖവും പിടിച്ചെടുക്കാൻ കഴിഞ്ഞു. കുറച്ച് കഴിഞ്ഞ്, റഷ്യൻ സൈന്യത്തിന് കെർസണെ മുഴുവനായും പിടിച്ചെടുക്കാൻ ആയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
Keywords: News, Top-Headlines, Ukraine, Russia, War, Attack, Military, Report, Public Place, Southern Ukrainian, Kherson, Russia - Ukraine War: Russian forces capture strategic southern Ukrainian city of Kherson.
< !- START disable copy paste -->