'യുക്രൈനില്‍ നിന്ന് ഏകദേശം 350 വിദ്യാർഥികളെ ഞാന്‍ ഒഴിപ്പിച്ചു. അവര്‍ കീവിലെ എന്റെ വിദ്യാര്‍ഥികളായിരുന്നു. രാജ്യം വിട്ടുപോയ മറ്റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ വിദ്യാര്‍ഥികളെ സഹായിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു, പ്രത്യേകിച്ച് സുമിയില്‍,' -ഡോ ഘോഷ് വ്യക്തമാക്കി.
'ഓപറേഷന്‍ ഗംഗ'യുടെ കീഴില്‍ യുക്രൈന്റെ അയല്‍രാജ്യങ്ങളില്‍ നിന്ന് 15 പ്രത്യേക വിമാനങ്ങള്‍ വഴി 3000 ഇന്‍ഡ്യക്കാരെ ശനിയാഴ്ച കയറ്റി അയച്ചിട്ടുണ്ട്. ഇതില്‍ 12 പ്രത്യേക സിവിലിയന്‍ വിമാനങ്ങളും മൂന്ന് ഐഎഎഫ് വിമാനങ്ങളും ഉള്‍പെടുന്നു. ഇതോടെ, 2022 ഫെബ്രുവരി 22-ന് പ്രത്യേക വിമാന സര്‍വീസ് ആരംഭിച്ചതിന് ശേഷം 13,700-ലധികം പൗരന്മാരെ തിരികെ കൊണ്ടുവന്നു. 55 പ്രത്യേക സിവിലിയന്‍ വിമാനങ്ങളില്‍ തിരിച്ചെത്തിയ ഇന്‍ഡ്യക്കാരുടെ എണ്ണം 11,728 ആയി. ഓപറേഷന്‍ ഗംഗയുടെ ഭാഗമായി ഈ രാജ്യങ്ങളിലേക്ക് 26 ടണ്‍ ദുരുതാശ്വാസ സഹായം എത്തിച്ചു. 2056 യാത്രക്കാരെ തിരികെ കൊണ്ടുവരാന്‍ വ്യോമസേന നാളിതുവരെ 10 വിമാനങ്ങള്‍ പറത്തി.
ഹിന്ദാന്‍ എയര്‍ബേസില്‍ നിന്ന് വെള്ളിയാഴ്ച പറന്നുയര്‍ന്ന വ്യോമസേനയുടെ മൂന്ന് സി-17 ഹെവി ലിഫ്റ്റ് ട്രാന്‍സ്‌പോര്‍ട് വിമാനങ്ങള്‍ ശനിയാഴ്ച രാവിലെ ഹിന്ദനില്‍ തിരിച്ചെത്തി. ഈ വിമാനങ്ങള്‍ റൊമാനിയ, സ്ലൊവാക്യ, പോളൻഡ് എന്നിവിടങ്ങളില്‍ നിന്ന് 629 ഇന്‍ഡ്യന്‍ പൗരന്മാരെ ഒഴിപ്പിച്ചു. ഈ വിമാനങ്ങള്‍ ഇന്‍ഡ്യയില്‍ നിന്ന് ഈ രാജ്യങ്ങളിലേക്ക് 16.5 ടണ്‍ ദുരിതാശ്വാസ സഹായവും എത്തിച്ചു. ഒരെണ്ണം ഒഴികെയുള്ള എല്ലാ സിവിലിയന്‍ വിമാനങ്ങളും ശനിയാഴ്ച രാവിലെ ലാന്‍ഡ് ചെയ്തിരുന്നു.
ഞായറാഴ്ച 11 പ്രത്യേക വിമാനങ്ങള്‍ ബുഡാപെസ്റ്റ്, കോസൈസ്, റസെസോ, ബുകാറെസ്റ്റ് എന്നിവിടങ്ങളില്‍ നിന്ന് 2200-ലധികം ഇന്‍ഡ്യക്കാരെ നാട്ടിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
Keywords: Russia, Ukraine, News, War, Doctor, Indian, Attack, Student, Air Plane, Top-Headlines, Russia-Ukraine war: Indian doctor chooses to stay behind in war-torn Kyiv, says 'I am not stuck here'.
< !- START disable copy paste -->