Follow KVARTHA on Google news Follow Us!
ad

റെഡ്മി ബ്രാന്‍ഡില്‍ സ്മാര്‍ട് ടിവികളുമായി ഷവോമി; 3 വലിപ്പങ്ങളില്‍ ലഭ്യം

Redmi Smart TV X Series launched in India starting at Rs 32,999#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 31.03.2022) ചൈനീസ് ടെക് ഭീമന്മാരായ ഷവോമി പുതുതായി റെഡ്മി ബ്രാന്‍ഡില്‍ സ്മാര്‍ട് ടിവികളും  അവതരിപ്പിച്ചു. എംഐ ബ്രാന്‍ഡില്‍ ഷവോമി ഇന്‍ഡ്യയില്‍ ഇപ്പോള്‍ വില്‍ക്കുന്ന സ്മാര്‍ട് ടിവികള്‍ക്ക് പുറമെയാണ് റെഡ്മി സ്മാര്‍ട് ടിവികളുടെ വരവ്.

എല്‍ഇഡി ടിവികളായ റെഡ്മി സ്മാര്‍ട് ടിവികള്‍ 50 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് എന്നിങ്ങനെ മൂന്നു വലിപ്പങ്ങളില്‍ ലഭ്യമാണ്. മൂന്ന് പതിപ്പിനും 4K എച്ഡിആര്‍ എല്‍ഇഡി സ്‌ക്രീനുകളാണ്. 60 ഹേര്‍ട്സ് റിഫ്രഷ് റേറ്റും 178 ഡിഗ്രി വൈഡ് വ്യൂവിംഗ് ആംഗിളുകളുമുണ്ട്. ഇതിന് 30 വാട്സ് ഡോള്‍ബി അറ്റ്‌മോസ് സ്പീകറുകള്‍ ഉണ്ട്. 

ആന്‍ഡ്രോയിഡ് ടിവി 10 അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ്മി സ്മാര്‍ട് ടിവികള്‍ക്ക് 12-ബിറ്റ് ഡോള്‍ബി വിഷന്‍ പിന്തുണയുമുണ്ട്. കൂടാതെ യൂനിവേഴ്സല്‍ സെര്‍ച്, ഗൂഗിള്‍ അസിസ്റ്റന്റ്, ക്രോംകാസ്റ്റ് എന്നിവയും മറ്റും പോലുള്ള ഫീചറുകളെ പിന്തുണയ്ക്കുന്നു.

റിമോടില്‍ നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയ്ക്കായി പ്രത്യേക ബടണുകള്‍ ഉണ്ട്. എംഐ ടിവികള്‍ക്ക് സമാനമായി, റെഡ്മി സ്മാര്‍ട് ടിവി എക്‌സ് സീരീസും സ്റ്റോക് ആന്‍ഡ്രോയിഡ് ടിവി യുഐക്ക് പുറമേ പാച്-വോള്‍ യുഐയുമായാണ് വില്പനക്കെത്തിയിരിക്കുന്നത്.

News, National, India, New Delhi, Television, TV, Technology, Business, Finance, Redmi Smart TV X Series launched in India starting at Rs 32,999


50 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള റെഡ്മി സ്മാര്‍ട് ടിവി എക്സ്50-യ്ക്ക് 32,999 രൂപയാണ് വില. 55 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള റെഡ്മി സ്മാര്‍ട് ടിവി എക്സ്55-യ്ക്ക് 38,999 രൂപയും ഏറ്റവും പ്രീമിയം സ്മാര്‍ട് ടിവിയായ 65 ഇഞ്ച് വലിപ്പമുള്ള റെഡ്മി സ്മാര്‍ട് ടിവി എക്സ്65-ന് 57,999 രൂപയുമാണ് വില. 

ആമസോണ്‍, ഷവോമി ഓണ്‍ലൈന്‍ സ്റ്റോര്‍, എംഐ ഹോം, എംഐ സ്റ്റുഡിയോ ഓഫ്ലൈന്‍ സ്റ്റോറുകള്‍ വഴി റെഡ്മി സ്മാര്‍ട് ടിവി എക്സ് വാങ്ങാം. 

ആമസോണ്‍ ബേസിക്‌സ്, ഹൈസെന്‍സ്, വ്യു ബ്രാന്‍ഡുകളുടെ സ്മാര്‍ട് ടിവികളുമായാണ് റെഡ്മി സ്മാര്‍ട് ടിവി എക്സ് കൊമ്പുകോര്‍ക്കുക. ഷവോമിയുടെ തന്നെ എംഐ സ്മാര്‍ട് ടിവികള്‍ക്കും എതിരാളിയാണ് റെഡ്മി സ്മാര്‍ട് ടിവികള്‍. അതെ സമയം ഭാവിയില്‍ റെഡ്മി സ്മാര്‍ട് ടിവികള്‍ ബജറ്റ് സെഗ്മെന്റും എംഐ ബ്രാന്‍ഡഡ് ടിവികള്‍ പ്രീമിയം ടിവികളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാധ്യത.

Keywords: News, National, India, New Delhi, Television, TV, Technology, Business, Finance, Redmi Smart TV X Series launched in India starting at Rs 32,999

Post a Comment