Follow KVARTHA on Google news Follow Us!
ad

ഗര്‍ഭിണിയുടെ മരണത്തെ തുടര്‍ന്ന് അശ്രദ്ധയ്ക്ക് കേസെടുത്തതിന് പിന്നാലെ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം: ബിജെപി നേതാവടക്കം 2 പേര്‍ അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Jaipur,Rajasthan,Pregnant Woman,Dead,Suicide,Trending,National,
ജയ്പൂര്‍: (www.kvartha.com 31.03.2022) രാജസ്ഥാനില്‍ ഡോക്ടറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണയ്ക്ക് ബിജെപി നേതാവടക്കം രണ്ടു പേര്‍ അറസ്റ്റില്‍. പ്രതിപക്ഷ ഭാരതീയ ജനതാ പാര്‍ടി (ബിജെപി) നേതാവ് ജിതേന്ദ്ര ഗോത് വാള്‍, രാം മനോഹര്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഗര്‍ഭിണിയുടെ മരണത്തിന് പിന്നാലെ അശ്രദ്ധ കാട്ടി ഡോക്ടര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഡോക്ടറുടെ മരണം.

ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 384 (പട്ടികയെടുപ്പ്), 388 (ആരോപണം, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍), 306 (ആത്മഹത്യ പ്രേരണ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഗോത് വാളിനും രാം മനോഹറിനും എതിരെ കേസെടുത്തിരിക്കുന്നത്.

ജയ്പൂരിലെ വസതിയില്‍ നിന്നാണ് ബുധനാഴ്ച രാത്രി തന്നെ അറസ്റ്റ് ചെയ്തതെന്ന് ഗോത് വാള്‍ ട്വീറ്റ് ചെയ്തു. 'ആത്മഹത്യ പ്രേരണക്കുറ്റത്തിന് എനിക്കെതിരെ ഐപിസി 306 പ്രകാരം കള്ളക്കേസ് ചുമത്തി...' കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വധേരയ്ക്ക് ട്രെയിന്‍ ടികറ്റ് അയച്ചുകൊടുത്തതിനും രാജസ്ഥാനിലേക്ക് വരാന്‍ ആവശ്യപ്പെട്ടതിനും തനിക്ക് നേരെയുള്ള പ്രതികാര നടപടിയാണ് അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഭരണകക്ഷി എംഎല്‍എയുടെ മകന്‍ ഉള്‍പെടെ അഞ്ചുപേര്‍ക്കെതിരെ ബലാത്സംഗ പരാതിയും നല്‍കിയിരുന്നു. ഇതൊക്കെ തന്നോടുള്ള പ്രതികാരത്തിന് കാരണമായെന്നും ഗോത് വാള്‍ ആരോപിച്ചു.

ജയിലില്‍ അടയ്ക്കപ്പെടുമെന്ന ഭയത്തിലാണ് ഡോക്ടര്‍ ആത്മഹത്യ ചെയ്തതെന്ന് ഭര്‍ത്താവ് വീഡിയോ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. തന്റെ ഭാര്യ ഗര്‍ഭിണിയായ യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. ഇക്കാര്യം യുവതിയുടെ കുടുംബത്തിന് ബോധ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുന്നതിനായി അവര്‍ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. 

Rajasthan doctor’s suicide: BJP leader among two arrested, Jaipur, Rajasthan, Pregnant Woman, Dead, Suicide, Trending, National

യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് ചിലര്‍ മൃതദേഹവുമായി വീണ്ടും ആശുപത്രിയിലെത്തി പ്രതിഷേധം നടത്തിയത്. വിഷയത്തില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്നും പ്രതിഷേധിച്ചവരില്‍ ഗോത്വാളും ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഡോക്ടറുടെ ആത്മഹത്യാ കുറിപ്പില്‍, പ്രസവാനന്തരമുള്ള രക്തസ്രാവമാണ് യുവതിയുടെ മരണത്തിന് കാരണമെന്നും 'എന്റെ മരണം എന്റെ നിരപരാധിത്വം തെളിയിച്ചേക്കാം' എന്നും എഴുതിയിരുന്നു.

അതേസമയം ഡോക്ടര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി പര്‍സാദി ലാല്‍ മീണ പറഞ്ഞു. ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Keywords:  Rajasthan doctor’s suicide: BJP leader among two arrested, Jaipur, Rajasthan, Pregnant Woman, Dead, Suicide, Trending, National.

Post a Comment