ന്യൂഡെൽഹി: (www.kvartha.com 06.03.2022) ട്രെയിൻ പിടിക്കാനോ ടികറ്റ് ബുക് ചെയ്യാനോ ആണ് മിക്കവരും റെയിൽവേ സ്റ്റേഷനിൽ (Railway Station) വരുന്നത്. എന്നാൽ ഇപ്പോൾ രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിലും വിമാന ടികറ്റുകൾ ബുക് ചെയ്യാം. ഇതുകൂടാതെ പാൻകാർഡ്, ആധാർ കാർഡ് ഫോമുകളും പൂരിപ്പിക്കാം. ഇത് മാത്രമല്ല, നിങ്ങൾക്ക് ഇവിടെ നിന്ന് ആദായ നികുതി റിടേൺ സമർപിക്കാനും കഴിയും.
രാജ്യത്തെ തെരഞ്ഞെടുത്ത റെയിൽവേ സ്‌റ്റേഷനുകളില്‍ റെയിൽവേ സ്ഥാപനമായ റെയില്‍ടെല്‍ സ്ഥാപിക്കുന്ന കോമണ്‍ സര്‍വിസ് സെന്റര്‍ അഥവാ റെയിൽവയർ സാത്തി കിയോസ്‌കുകളിലൂടെയാണ് (CSC - Railwire Sathi Kiosk) ഇത് സാധ്യമാവുക.
വിമാന ടികറ്റുകളും ബുക് ചെയ്യാം
റെയിൽടെൽ തുറന്ന കിയോസ്‌ക് വഴി യാത്രക്കാർക്ക് ട്രെയിൻ, വിമാന ടികറ്റുകൾ ബുക് ചെയ്യുന്നതിന് സാധിക്കും. ഝാൻസിയിലെ വീരാംഗന ലക്ഷ്മിഭായി സ്റ്റേഷനിൽ ഈ സൗകര്യം ആരംഭിക്കാനുള്ള ആലോചന നടന്നുവരികയാണ്. വരും ദിവസങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിലെ കിയോസ്കുകളിൽ കൂടുതൽ സൗകര്യങ്ങൾ ആരംഭിക്കും.
200 സ്റ്റേഷനുകളിലാണ് സൗകര്യം ആരംഭിക്കുന്നത്
മുകളിൽ പറഞ്ഞ സൗകര്യങ്ങൾ നൽകുന്ന കിയോസ്‌കുകൾ വാരണാസി, പ്രയാഗ്‌രാജ് റെയിൽവേ സ്‌റ്റേഷനുകളിൽ തുടങ്ങിക്കഴിഞ്ഞു. നോർത് ഈസ്റ്റേൻ റെയിൽവേയുടെ 200 സ്റ്റേഷനുകളിൽ ഈ സൗകര്യം വരും ദിവസങ്ങളിൽ ആരംഭിക്കും. റെയിൽവേ അധികൃതർ യാത്രക്കാരുടെ സൗകര്യം തുടർചയായി വർധിപ്പിക്കുന്നുണ്ടെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
Keywords: New Delhi, India, News, Train, Travel, Railway, Indian Railway, Ticket, Aadhar Card, Air Plane, Ticket booking, varanasi, flight Ticket, RailWire Saathi kiosks to come up at 200 stations.