Follow KVARTHA on Google news Follow Us!
ad

പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി നടത്തുന്ന 'പരീക്ഷ പേ ചര്‍ച' വെള്ളിയാഴ്ച : ഗവര്‍ണര്‍ കൊച്ചിയില്‍ പങ്കെടുക്കും

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Prime Minister,Narendra Modi,Education,Students,Examination,Kerala,
തിരുവനന്തപുരം: (www.kvartha.com 31.03.2022) പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ഥികളുമായി നടത്തുന്ന ആശയവിനിമയം 'പരീക്ഷ പേ ചര്‍ച'യുടെ അഞ്ചാം ലക്കം വെള്ളിയാഴ്ച നടക്കും. ഡെല്‍ഹിയിലെ താല്‍കത്തോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 11 മണിക്കാണ് പരിപാടി. രാജ്യത്തിനകത്തും വിദേശത്തു നിന്നുമുള്ള വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ വെര്‍ച്വലായി പരിപാടിയില്‍ പങ്കെടുക്കും.

PM to deliver 'Pariksha  Pe  Charcha' talk on April 1, Thiruvananthapuram, News, Prime Minister, Narendra Modi, Education, Students, Examination, Kerala.

വാര്‍ഷിക പരിപാടിയായ പരീക്ഷാ പേ ചര്‍ചയില്‍ പരീക്ഷാ സമ്മര്‍ദവും അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി നല്‍കും. കോവിഡ്-19 മഹാമാരിയില്‍ നിന്ന് രാജ്യം കരകയറുകയും പരീക്ഷകള്‍ ഓഫ്‌ലൈന്‍ മോഡിലേക്ക് മാറുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ പരീക്ഷാ പേ ചര്‍ച പരിപാടിക്ക് പ്രത്യേക പ്രാധാന്യമുണ്ട് . വിദ്യാര്‍ഥികളില്‍ പിരിമുറുക്കമില്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന 'എക്സാം വാരിയേഴ്സ്' എന്ന പ്രസ്ഥാനത്തിന്റെ ഭാഗമാണ് പരീക്ഷാ പേ ചര്‍ച .

വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളോടൊപ്പം പരിപാടി തത്സമയം വീക്ഷിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എറണാകുളം സെന്റ് തെരേസാസ് കോളജില്‍ പരിപാടിയില്‍ പങ്കെടുക്കും.

പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ഓണ്‍ലൈന്‍ സര്‍ഗാത്മക രചനാ മത്സരത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തിട്ടുള്ളത് . മൈഗവ് പ്ലാറ്റ്‌ഫോമിലൂടെ 2021 ഡിസംബര്‍ 28 മുതല്‍ 2022 ഫെബ്രുവരി മൂന്നു വരെയാണ് മത്സരം സംഘടിപ്പിച്ചത്. ഈ വര്‍ഷം 15.7 ലക്ഷം പേര്‍ മത്സരത്തില്‍ പങ്കെടുത്തു.

തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രശംസാപത്രവും പ്രധാനമന്ത്രി എഴുതിയ എക്സാം വാരിയേഴ്സ് പുസ്തകം അടങ്ങിയ പ്രത്യേക പരീക്ഷാ പേ ചര്‍ചാ കിറ്റും സമ്മാനിക്കും.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ പരിപാടി ദൂരദര്‍ശന്‍, ആകാശവാണി ദേശീയ റേഡിയോ ചാനലുകള്‍, ടിവി ചാനലുകള്‍, രാജ്യസഭാ ടിവി എന്നിവയും, പ്രധാനമന്ത്രിയുടെ കാര്യാലയം , കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ യു ട്യൂബ് ചാനലുകള്‍ ഉള്‍പെടെയുള്ള ഡിജിറ്റല്‍ മാധ്യമങ്ങളും തത്സമയം സംപ്രേഷണം ചെയ്യും.

Keywords: PM to deliver 'Pariksha  Pe  Charcha' talk on April 1, Thiruvananthapuram, News, Prime Minister, Narendra Modi, Education, Students, Examination, Kerala.


Post a Comment