Follow KVARTHA on Google news Follow Us!
ad

'നന്ദി പറയൂ, നല്ല ദിവസം ആശംസിക്കൂ'; ആഹാരത്തിന്റെ വില കുറയും; നല്ല സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നൊരു വേറിട്ട റെസ്റ്റോറന്റിനെ കുറിച്ചറിയാം

One of a kind restaurant in Hyderabad offers discounts to customers for saying ‘thank you’ and ‘please’#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഹൈദരാബാദ്: (www.kvartha.com 07.03.2022) ആളുകളെ ആകര്‍ഷിക്കാന്‍ റെസ്റ്റോറന്റുകള്‍ പലതരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാറുണ്ട്, വിലക്കുറവ് മുതല്‍ നൂതന വിഭവങ്ങള്‍ വരെ അതിലുണ്ടാകും. പക്ഷെ, ഹൈദരാബാദിലെ ഒരു റെസ്റ്റോറന്റ് നല്ല പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാധ്യമങ്ങളിലടക്കം ഇടംപിടിച്ചിരിക്കുന്നു. 'നന്ദി', 'ദയവായി', 'ഒരു നല്ല ദിവസം' എന്നീ വാക്കുകള്‍ പറയുന്ന ഉപഭോക്താക്കള്‍ക്ക് റെസ്റ്റോറന്റ് 35 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു.

   
Hyderabad, Telangana, News, India, Media, Hotel, Food, Top-Headlines, Restaurant, One of a kind restaurant in Hyderabad offers discounts to customers for saying ‘thank you’ and ‘please.



നഷ്ടപ്പെട്ട സംസ്‌കാരം തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത് കൊണ്ടാണ് ദക്ഷിണ -5 എന്ന റെസ്റ്റോറന്റിന്റെ ഉടമകള്‍ ഇത്തരത്തിലൊരു രീതി അവലംബിച്ചത്. മര്യാദകള്‍ കൂടുന്തോറും കിഴിവുകളും കൂടുമെന്ന് ദക്ഷിണ-5 ന്റെ മാനേജിംഗ് പാര്‍ട്ണര്‍മാരായ എ കെ സോളങ്കിയും സഞ്ജീവ് കുമാര്‍ ബ്ലേകും വാർത്താകുറിപ്പില്‍ പറഞ്ഞു.



വെജിറ്റേറിയന്‍ താലി ഊണിന് 165 രൂപയാണ് വില എന്നാല്‍ 'താലി പ്ലീസ്' എന്ന് പറഞ്ഞാല്‍ നിങ്ങള്‍ 150 രൂപ നല്‍കിയാല്‍ മതിയാകും. ജീവനക്കാരോടോ, കഴിക്കാനെത്തിയ മറ്റുള്ളവരോടോ 'ഗുഡ് ആഫ്റ്റര്‍നൂൻ' എന്ന് പറഞ്ഞാല്‍ ബിലില്‍ നിന്ന് 30 രൂപ കുറയ്ക്കും. 'ദയവായി നന്ദി പറയൂ, നല്ലൊരു ദിവസം ആശംസിക്കുന്നു, ..... പൊതുവായ മര്യാദകള്‍ കാണിക്കൂ, ഈ ഹൈദരാബാദ് റെസ്റ്റോറന്റില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന് കിഴിവുകള്‍ നേടൂ,' എന്ന് ഡി. രാമചന്ദ്രന്‍ എന്നയാള്‍ ട്വീറ്റ് ചെയ്തു.

'റെസ്റ്റോറന്റ് ബിസിനസ് നിത്യവും ആവർത്തിച്ച് ചെയ്യേണ്ട ഒന്നാണ്, ജീവനക്കാര്‍ എപ്പോഴും പല ജോലികളുടെ തിരക്കിലാണ്, അതിനാല്‍ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ സേവനം നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കില്ല. ഇത് അതിഥികളെ ശല്യപ്പെടുത്തിയേക്കാം. അതുകൊണ്ട് സന്തോഷത്തോടെ ഇരിക്കാനും ഭക്ഷണം വഴി ന്ല്ല ബന്ധങ്ങള്‍ രൂപപ്പെടുത്താനും അതിലൂടെ നല്ല സംസ്‌കാരം വളര്‍ത്തിയെടുക്കാനും കഴിയും. ഞാന്‍ യുറോപ്യന്‍ രാജ്യങ്ങളില്‍ കണ്ട ഒരു രീതിയാണിത്' - സഞ്ജീവ് കുമാര്‍ ബ്ലേകിനെ ഉദ്ധരിച്ച് ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്തു.

Keywords: Hyderabad, Telangana, News, India, Media, Hotel, Food, Top-Headlines, Restaurant, One of a kind restaurant in Hyderabad offers discounts to customers for saying ‘thank you’ and ‘please.

< !- START disable copy paste -->

Post a Comment