Follow KVARTHA on Google news Follow Us!
ad

ഗര്‍ഭകാലത്ത് നടത്തിയ സോനോഗ്രഫി ടെസ്റ്റില്‍ ഇരട്ടകുട്ടികള്‍; ജന്മം നല്‍കിയത് 2 തലകളും 3 കൈകളും ഒരു ഉടലുമുള്ള കുഞ്ഞിന്; ശസ്ത്രക്രിയ നടത്തി വേര്‍പെടുത്തിയാലും രക്ഷപ്പെടാനുള്ള സാധ്യത 70 ശതമാനവും കുറവെന്ന് ഡോക്ടര്‍

Madhya Pradesh: Woman Gives Birth To Baby With Two Heads And Three Hands#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ഇന്‍ഡോര്‍: (www.kvartha.com 31.03.2022) ഗര്‍ഭക്കാലത്തെ നീണ്ട കാത്തിരിപ്പിനും സ്ത്രീയുടെ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും ശേഷമാണ് ഒരു കുഞ്ഞ് ജനിക്കുന്നത്. പ്രതീക്ഷയോടെ കിട്ടുന്ന കണ്‍മണി ആണായാലും പെണ്ണായാലും ആരോഗ്യത്തോടെ ഉണ്ടായിരിക്കണമെന്നാണ് ഏവരും ആഗ്രഹിക്കുന്നതും. എന്നാലിപ്പോള്‍ ലേശം അമ്പരപ്പ് ധ്വനിപ്പിക്കുന്ന വാര്‍ത്തയാണ് മധ്യപ്രദേശില്‍നിന്ന് വരുന്നത്. 

രത്ലം ജില്ലയില്‍ കഴിഞ്ഞദിവസം രണ്ട് തലകളും മൂന്ന് കൈകളുമുള്ള കുഞ്ഞിന് യുവതി ജന്മം നല്‍കി. ജാവ്ര സ്വദേശിനിയായ ശഹീന്‍ എന്ന യുവതിക്കാണ് ഇത്തരത്തിലൊരു കുട്ടി പിറന്നത്. ഗര്‍ഭകാലത്ത് നടത്തിയ സോനോഗ്രഫി ടെസ്റ്റില്‍ യുവതിയ്ക്ക് ഇരട്ട കുഞ്ഞുങ്ങളാണെന്നായിരുന്നു പറഞ്ഞത്. എന്നാല്‍  ജന്മം നല്‍കിയപ്പോള്‍ ഒരു ഉടലില്‍ രണ്ട് തലകളും മൂന്ന് കൈകളുമുള്ള കുഞ്ഞിനെയാണ് ലഭിച്ചത്. 

News, National, India, Madhya Pradesh, Twins, Child, New Born Child, Doctor, Health, Health & Fitness, Madhya Pradesh: Woman Gives Birth To Baby With Two Heads And Three Hands


കുട്ടിയെ ഉടന്‍ തന്നെ ഇന്‍ഡോറിലെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് ഇന്‍ഡ്യ ടുഡേ റിപോര്‍ട് ചെയ്യുന്നത്. നിലവില്‍ ഐസിയുവിലാണ് കുട്ടി. രത്ലത്തിലെ എസ്എന്‍സിയു ആശുപത്രിയിലായിരുന്ന കുട്ടിയെ ഇവിടെ നിന്ന് ഇന്‍ഡോറിലെ എം വൈ ഹോസ്പിറ്റലിലേക്കാണ് മാറ്റിയിരിക്കുന്നത്. കുഞ്ഞിന്റെ മൂന്നാമത്തെ കൈ രണ്ട് തലയുടെയും ഇടയിലാണ് ഉള്ളത്. 

കുട്ടിയുടെ നില ഗുരുതരമാണെന്ന് എസ്എന്‍സിയു ആശുപത്രിയുടെ ചുമതലയുള്ള ഡോ. നവേദ് ഖുറേഷി പറഞ്ഞു. ഇത്തരം അവസ്ഥയിലുണ്ടാകുന്ന കുട്ടികള്‍ ഒന്നുകില്‍ ഗര്‍ഭകാലത്ത് തന്നെയോ, അല്ലെങ്കില്‍ ജനിച്ച് 48 മണിക്കൂറിനുള്ളിലോ മരിക്കാനാണ് സാധ്യതയെന്നും ഡോ. ഖുറേഷി പറഞ്ഞു. 

എങ്കിലും നേരിയ പ്രതീക്ഷയുണ്ട്. ശസ്ത്രക്രിയ നടത്താമെന്ന ഒരു സാധ്യത മുന്നിലുണ്ടെങ്കിലും 60 ശതമാനം മുതല്‍ 70 ശതമാനം വരെ കേസുകളിലും കുഞ്ഞ് ബാക്കിയാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

News, National, India, Madhya Pradesh, Twins, Child, New Born Child, Doctor, Health, Health & Fitness, Madhya Pradesh: Woman Gives Birth To Baby With Two Heads And Three Hands


വിദഗ്ധ ചികിത്സ നല്‍കുന്നതിനായാണ് കുട്ടിയെ ഇന്‍ഡോറിലെ എംവൈ ആശുപത്രിയിലേക്ക് മാറ്റിയത്. കുട്ടിയുടെ മറ്റ് അവയവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എംആര്‍ഐ പരിശോധനക്ക് ശേഷം മാത്രമേ അറിയാനാകൂവെന്നാണ് റിപോര്‍ട്. കുട്ടിയുടെ അമ്മ രത്ലം ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ തുടരുകയാണ്.

News, National, India, Madhya Pradesh, Twins, Child, New Born Child, Doctor, Health, Health & Fitness, Madhya Pradesh: Woman Gives Birth To Baby With Two Heads And Three Hands


Keywords: News, National, India, Madhya Pradesh, Twins, Child, New Born Child, Doctor, Health, Health & Fitness, Madhya Pradesh: Woman Gives Birth To Baby With Two Heads And Three Hands

Post a Comment