Follow KVARTHA on Google news Follow Us!
ad

ആദായനികുതി വകുപ്പ് ബിസിനസുകാരനില്‍ നിന്ന് നാലര കോടി രൂപ പിടിച്ചെടുത്തു; റെയ്ഡ് വിവരം അറിഞ്ഞ് രക്ഷപെടാന്‍ ശ്രമിച്ചയാളെ പിന്തുടര്‍ന്ന് പിടികൂടി

IT officials seizes cash Rs 4.25 crore, detains businessman after chase#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലക്‌നൗ: (www.kvartha.com 06.03.2022) കാൻപൂരിലെ ഇൻസ്റ്റിറ്റ്യൂട് ഓഫ് എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ്സിന്റെ ഡയറക്ടറായ ദേവേന്ദര്‍ പാല്‍ സിംഗിന്റെ കയ്യില്‍ നിന്നും വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ 4.25 കോടി രൂപ പിടിച്ചെടുത്തു. ഇയാളുടെ ലക്നൗവിലെ സരോജിനി നഗറിലെ വസതിയിലുള്‍പെടെ റെയ്ഡ് നടത്തിയിരുന്നു. ബിസിനസുകാരനായ സിംഗിന്റെ ഷാഹ്ദാരയിലും ഗാസിയാബാദിലുമുള്ള വസ്തുവകകളിലും മറ്റും പരിശോധന നടന്നു. വെള്ളിയാഴ്ച രാത്രി ആരംഭിച്ച റെയ്ഡ് ശനിയാഴ്ച വരെ നീണ്ടുനിന്നതായി വൃത്തങ്ങള്‍ അറിയിച്ചു.

   
Lucknow, Uttar Pradesh, News, Raid, Arrest, Cash, Income Tax, Night raid, Investigates, Car, Secret, Police, Top-Headlines, IT officials seizes cash Rs 4.25 crore, detains businessman after chase.



പരിശോധന നടക്കുന്നത് മനസിലാക്കിയ സിംഗ് സ്ഥലം വിട്ടതായാണ് വിവരം. കാണ്‍പൂര്‍ പൊലീസിന്റെ സഹായത്തോടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളുടെ വാഹനത്തെ പിന്തുടരുകയും കാര്‍ തടയുകയും ആയിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്നാണ് സിങ്ങിനെ കാണ്‍പൂരില്‍ തടഞ്ഞുവച്ചത്. പരിശോധനയില്‍ ഒരു കോടിയോളം രൂപയുടെ കുഴല്‍പ്പണം കണ്ടെടുത്തു. പണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോള്‍ മറുപടിയില്ലായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആകെ 4.25 കോടി രൂപ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. റെയ്ഡില്‍ കണ്ടെടുത്ത പണം സംബന്ധിച്ച് ഐടി ഉദ്യോഗസ്ഥര്‍ സിങ്ങിനെ ചോദ്യം ചെയ്തെങ്കിലും തൃപ്തികരമായ മറുപടി നല്‍കിയില്ല. പണത്തിന്റെ ഒരു രേഖയും നല്‍കിയില്ല. ലക്നൗ ഐടി ഉദ്യോഗസ്ഥരും ലോകല്‍ പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിന് ശേഷം ശനിയാഴ്ച രാത്രിയാണ് സിങ്ങിനെ കാണ്‍പൂരില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്.

Keywords: Lucknow, Uttar Pradesh, News, Raid, Arrest, Cash, Income Tax, Night raid, Investigates, Car, Secret, Police, Top-Headlines, IT officials seizes cash Rs 4.25 crore, detains businessman after chase.

< !- START disable copy paste -->

Post a Comment