Follow KVARTHA on Google news Follow Us!
ad

ഒരുവര്‍ഷം മുമ്പ് വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയ മകളെ കുറിച്ച് യാതൊരു വിവരവുമില്ല; മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നറിയാന്‍ തനിക്ക് അവകാശമുണ്ട്; 20 കാരിയുടെ തിരോധാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് 23 ദിവസമായി നിരാഹാര സമരം നടത്തുകയാണ് ഈ പിതാവ്

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Madhya pradesh,News,Local News,Missing,Kidnap,Complaint,Police,National,
ഭോപാല്‍: (www.kvartha.com 31.03.2022) ഒരുവര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയ മകളെ കുറിച്ച് യാതൊരു വിവരവുമില്ല. മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നറിയാന്‍ തനിക്ക് അവകാശമുണ്ടെന്നും 20 കാരിയായ മകളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് മാര്‍ച് എട്ടു മുതല്‍ മധ്യപ്രദേശിലെ നീമുച് ജില്ലയില്‍ ജില്ലാ കലക്ടറുടെ ഓഫീസിന് പുറത്ത് നിരാഹാര സമരം നടത്തുകയാണ് 50 കാരനായ പിതാവ്.

Have right to know if my daughter is dead or alive, says MP man on hunger strike since March 8, Madhya Pradesh, News, Local News, Missing, Kidnap, Complaint, Police, National

സംഭവത്തെ കുറിച്ച് പിതാവ് രാകേഷ് ജോഷി പറയുന്നത്:

തന്റെ മകള്‍ നേഹയെ ഒരു വര്‍ഷം മുമ്പ്, 2021 ജനുവരി 23-ന് മാനസ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ നിന്നാണ് കാണാതായത്. ഇതുസംബന്ധിച്ച് നല്‍കിയ പരാതിയില്‍ ഏപ്രില്‍ ഒമ്പതിന്, നാല് പ്രതികള്‍ക്കെതിരെ സെക്ഷന്‍ 365, 366 വകുപ്പുകള്‍ പ്രകാരം തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിട്ടും പൊലീസിന് ഇതുവരെ മകള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്നുവരെ എന്റെ മകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് എനിക്കറിയില്ല. അവള്‍ മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ? അത് അറിയാനുള്ള അവകാശം എനിക്കുണ്ട്, ജോഷിയെ ഉദ്ധരിച്ച് ഇന്‍ഡ്യ ടുഡേ റിപോര്‍ട് ചെയ്തു.

2021 മാര്‍ച് ഒമ്പതിന് ഭോപാലില്‍ പോയി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയതിന് ശേഷമാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് നിരാശനായ പിതാവ് പറയുന്നു.

അന്വേഷണത്തിനിടെ, നേഹ ജോഷിയുടെ ഫോണ്‍ കോള്‍ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ നാല് പ്രതികളെയും പൊലീസ് അറസ്റ്റുചെയ്‌തെങ്കിലും പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു.

ജനുവരി 23 ന് വൈകിട്ട് നാലു മണിയോടെ കാണാതായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയതായി നാല് പ്രതികളും സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അതേ ദിവസം രാത്രി 10 മണിയോടെ വീട്ടില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെയുള്ള ഒരു ക്ഷേത്രത്തില്‍ അവളെ ഇറക്കിവിട്ടതായും പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്ഷേത്ര പരിസരത്ത് നിന്ന് നേഹ ജോഷിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചുമില്ല.

Keywords: Have right to know if my daughter is dead or alive, says MP man on hunger strike since March 8, Madhya Pradesh, News, Local News, Missing, Kidnap, Complaint, Police, National.

Post a Comment