Follow KVARTHA on Google news Follow Us!
ad

78 മോഷ്ടിച്ച ഫോണുകളുമായി അന്താരാഷ്ട്ര മൊബൈല്‍ കള്ളക്കടത്ത് സംഘത്തില്‍പെട്ട 2 പേര്‍ അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, New Delhi,News,Robbery,Arrested,Police,Mobile Phone,National,
ന്യൂഡെല്‍ഹി: (www.kvartha.com 31.03.2022) 78 മോഷ്ടിച്ച ഫോണുകളുമായി അന്താരാഷ്ട്ര മൊബൈല്‍ കള്ളക്കടത്ത് സംഘത്തില്‍പെട്ട രണ്ടുപേരെ ഡെല്‍ഹി പൊലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ചയാണ് പ്രതികള്‍ അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ഇവരില്‍ നിന്നും കണ്ടെടുത്ത  ഫോണുകളില്‍ 43 എണ്ണവും കേസുമായി ബന്ധപ്പെട്ടതാണെന്നും പൊലീസ് പറഞ്ഞു.

Delhi Police busts international mobile smuggling racket, 2 held with 78 stolen phones, New Delhi, News, Robbery, Arrested, Police, Mobile Phone, National

ഉത്തരാഖണ്ഡ് സ്വദേശി മുനാജിര്‍, ഡെല്‍ഹി സ്വദേശി പ്രേം അഹൂജ എന്നിവരെയാണ് ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ചില ഇടനിലക്കാര്‍ വഴി മോഷ്ടിച്ച ഫോണുകള്‍ പ്രതികള്‍ നേപാളിലേക്ക് അയക്കുകയാണ് പതിവെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. കാണാതായ ഫോണിനെ കുറിച്ച് പരാതി ലഭിച്ചിരുന്നതിനാല്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. എന്നാല്‍ പല ഫോണുകളും നേപാളിലേക്ക് അയച്ചതിനാല്‍ അവ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ഫോണ്‍ കണ്ടെത്താനായി പൊലീസ് നിരവധി പേരെ പിടികൂടുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

പ്രതികളിലൊരാളായ പ്രേം ജഗത്പുരിയില്‍ മൊബൈല്‍ റിപയര്‍ ഷോപ്പ് നടത്തുകയായിരുന്നു. മറ്റ് പ്രതിയായ മുനാജിറിന് നേപാളില്‍ ബന്ധമുണ്ടായിരുന്നു.

പ്രതികള്‍ മോഷ്ടിക്കുന്നതോ തട്ടിയെടുക്കുന്നതോ ആയ മൊബൈല്‍ ഫോണുകള്‍ കൂടുതലും ആന്‍ഡ്രോയിഡ് ഫോണുകള്‍ നേപ്പാളില്‍ 3,500-4,500 രൂപയ്ക്ക് 1000 രൂപ ലാഭത്തില്‍ വില്‍ക്കുകയാണ് പതിവ്. ഇത്തരം ഫോണുകള്‍ മുനാജിര്‍ ബസ് ജീവനക്കാര്‍ക്ക് പണം നല്‍കി നേപാളിലേക്ക് അയക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: Delhi Police busts international mobile smuggling racket, 2 held with 78 stolen phones, New Delhi, News, Robbery, Arrested, Police, Mobile Phone, National.

Post a Comment