Follow KVARTHA on Google news Follow Us!
ad

മലബാര്‍ സമര പോരാളികളെ രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് നീക്കാനുള്ള തീരുമാനം; വിഷയം ലോക്‌സഭയിൽ ഉന്നയിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ; ചരിത്രത്തെ വളച്ചൊടിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ കേന്ദ്ര സർകാർ ഇടപെടണമെന്ന് ആവശ്യം

Decision to remove malabar fighters from martyrdom dictionary, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 31.03.2022) സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് മാപ്പിള രക്തസാക്ഷികളുടെ പേര് നീക്കം ചെയ്യാനുള്ള നീക്കം ലോക്‌സഭയിൽ ഉന്നയിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ഇൻഡ്യൻ സ്വതന്ത്ര സമരത്തിന്റെ ഭാഗമായിരുന്ന മലബാർ കലാപത്തിന് നേതൃത്വം നൽകിയ വാരിയംകുന്നത്ത് കുഞ്ഞഹ് മദ് ഹാജി, ആലി മുസലിയാർ ഉൾപെടെയുള്ള 387 രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യാനുള്ള ശുപാര്‍ശയ്ക്കാണ് ഇൻഡ്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഐ സി എച് ആര്‍) അംഗീകാരം നല്‍കിയത്. സ്വാന്ത്ര്യസമര ചരിത്രത്തെ വളച്ചൊടിക്കാൻ നടത്തുന്ന ഇത്തരം ശ്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ കേന്ദ്ര സർകാർ ഐ സി എച് ആറിന്‌ ആവശ്യമായ നിർദേശങ്ങൾ നൽകണമെന്ന് ഉണ്ണിത്താൻ സഭയിൽ ആവശ്യപ്പെട്ടു
              
News, National, Top-Headlines, Loksabha, Malabar, Issue, Central Government, MP, Government, Kerala, Protest, British, Malabar fighters, Martyrdom Dictionary, Rajmohan Unnithan, Decision to remove malabar fighters from martyrdom dictionary; Rajmohan Unnithan raises the issue in the Lok Sabha.

ഐ സി എച് ആര്‍ പുറത്തിറക്കിയ നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എൻട്രികൾ അവലോകനം ചെയ്ത മൂന്നംഗ പാനൽ, 1921 ലെ കലാപം ഒരിക്കലും ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും മതപരിവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു മതമൗലിക പ്രസ്ഥാനം മാത്രമാണെന്നും തോന്നിയതിനാൽ നീക്കം ചെയ്യാൻ ശുപാർശ ചെയ്തു എന്നാണ് സർകാർ ഭാഷ്യമെന്ന് എം പി പറഞ്ഞു.

'സ്വാതന്ത്ര്യ സമരമെന്നാൽ മലബാർ കലാപവും വാഗൺ ട്രാജഡിയും ഉൾപെട്ടതാണ്. മാത്രവുമല്ല സ്വാതന്ത്ര്യ സമര ചരിത്രത്തോടൊപ്പം തുന്നി ചേർക്കപ്പെട്ട മറക്കാനാവാത്ത രണ്ട് സംഭവങ്ങളാണിത്. 1921 നവംബർ 10ന് കേരളത്തിലെ മലബാർ മേഖലയിൽ 70 തടവുകാരെ ട്രെയിനിൽ കുത്തി നിറച്ചു കൊണ്ട് പോയതിനാൽ ഉണ്ടായ അപകട മരണമായിരുന്നു വാഗൺ ദുരന്തം.

ബ്രിടീഷുകാർക്കെതിരായ പടപ്പുറപ്പാടയിരുന്ന മാപ്പിള കലാപത്തെ തുടർന്ന് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തടവുകാരെ ബ്രിടീഷുകാർ കസ്റ്റഡിയിലെടുത്തിരുന്നു. വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ആ നീക്കവും തുടർന്നുള്ള ധീരരക്ത സാക്ഷികളുടെ മരണവും. ഇതിലൂടെ ബ്രിടീഷ് രാജിനെ അപകീർത്തിപ്പെടാനും ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തോട് ഒരു സഹതാപ തരംഗം സൃഷ്ടിക്കുവാനും ഈ രണ്ടു സംഭവങ്ങൾ കാരണമായിട്ടുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്', രാജ്‌മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

Keywords: News, National, Top-Headlines, Loksabha, Malabar, Issue, Central Government, MP, Government, Kerala, Protest, British, Malabar fighters, Martyrdom Dictionary, Rajmohan Unnithan, Decision to remove malabar fighters from martyrdom dictionary; Rajmohan Unnithan raises the issue in the Lok Sabha.
< !- START disable copy paste -->

Post a Comment