Follow KVARTHA on Google news Follow Us!
ad

ഗവര്‍ണര്‍ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി നിര്‍ദേശിച്ച് രാജ്യസഭയില്‍ സ്വകാര്യ ബിലുമായി സി പി എം

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,Politics,CPM,Rajya Sabha,Governor,National,News,
ന്യൂഡെല്‍ഹി: (www.kvartha.com 31.03.2022) ഗവര്‍ണര്‍ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി നിര്‍ദേശിച്ച് രാജ്യസഭയില്‍ സ്വകാര്യ ബിലു(Bill) മായി സി പി എം. സി പി എം എംപി വി ശിവദാസന്‍ നല്‍കിയ ബിലിന് അവതരണാനുമതി ലഭിച്ചു. എം എല്‍ എമാര്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് ഗവര്‍ണറെ തിരഞ്ഞെടുക്കണമെന്നാണ് ഭേദഗതി നിര്‍ദേശത്തില്‍ പറയുന്നത്.

CPM  has tabled a private member's bill in the Rajya Sabha proposing a constitutional amendment to appoint a governor, New Delhi, Politics, CPM, Rajya Sabha, Governor, National, News

ഗവര്‍ണര്‍ നിയമനവുമായി ബന്ധപ്പെട്ട് സി പി എം ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാനും അത് ചര്‍ചയാക്കാനും ലക്ഷ്യമിടുന്നതാണ് ബില്‍. വെള്ളിയാഴ്ച ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കും.

മൂന്ന് പ്രധാന നിര്‍ദേശങ്ങളാണ് പ്രധാനമായും ബിലില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. ഭരണഘടനയുടെ 153, 155, 156 അനുച്ഛേദങ്ങള്‍ ഭേദഗതി ചെയ്യണമെന്നാണ് ഒരു നിര്‍ദേശം. ഒന്നില്‍ക്കൂടുതല്‍ സംസ്ഥാനങ്ങളുടെ അധികാരം ഒരു ഗവര്‍ണര്‍ക്ക് നല്‍കരുതെന്നും നിര്‍ദേശമുണ്ട്. കാലാവധി അഞ്ച് വര്‍ഷമായി നിജപ്പെടുത്തണമെന്നും ആവശ്യമെങ്കില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്ന പ്രമേയത്തിലൂടെ ഗവര്‍ണറെ പുറത്താക്കാമെന്നും ബില്‍ നിര്‍ദേശിക്കുന്നു.

കേന്ദ്ര സര്‍കാര്‍ ഈ നിര്‍ദേശങ്ങള്‍ക്ക് എതിരായതിനാലും സ്വകാര്യ ബിലായതിനാലും സാധാരണഗതിയില്‍ അവതരണ നടപടിക്കപ്പുറത്തേക്ക് ബില്‍ പോകില്ല. എന്നാല്‍, വിഷയം ദേശീയ ശ്രദ്ധയില്‍ എത്താനും ചര്‍ചയാക്കാനും കഴിയുമെന്നാണ് സി പി എം പ്രതീക്ഷിക്കുന്നത്.

Keywords: CPM  has tabled a private member's bill in the Rajya Sabha proposing a constitutional amendment to appoint a governor, New Delhi, Politics, CPM, Rajya Sabha, Governor, National, News.

Post a Comment