Follow KVARTHA on Google news Follow Us!
ad

മദ്യപിച്ചെത്തിയ ഭര്‍ത്താവിനെ പേടിപ്പിക്കാന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചുനിന്ന ഭാര്യയെ 'നിന്നെ ഞാന്‍ കത്തിക്കാമെടീ' എന്നുപറഞ്ഞ് തീകൊളുത്തി കൊലപ്പെടുത്തിയെന്ന കേസ്; ഭര്‍ത്താവിന് ജയില്‍ശിക്ഷ

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kozhikode,News,Murder,Court,Jail,Kerala,
മണ്ണാര്‍ക്കാട്: (www.kvartha.com 31.03.2022) മദ്യപിച്ചെത്തിയ ഭര്‍ത്താവിനെ പേടിപ്പിക്കാന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചുനിന്ന ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജയില്‍ശിക്ഷ. മണ്ണാര്‍ക്കാട് പ്രത്യേക ജില്ലാ കോടതിയാണ് ശിക്ഷവിധിച്ചത്. എട്ടുവര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. കോഴിക്കോട് കാരപറമ്പ് താനാടത്ത് ചമ്പകുന്നത്ത് വീട്ടില്‍ രഞ്ജിത് നായര്‍(50) ക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചത്.

Accused jailed for murdering woman, Kozhikode, News, Murder, Court, Jail, Kerala

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഭാര്യ മണ്ണാര്‍ക്കാട് വിയ്യക്കുറിശി കല്ലമല കൊറിയന്‍ കോളനിയിലെ ഓമന(30) യെ കൊലപ്പെടുത്തിയെന്ന കേസിലാണ് ശിക്ഷ. 2011 നവംബര്‍ 11 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി രഞ്ജിത് മദ്യപിച്ചെത്തി ഓമനയുമായി വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടെ ഭര്‍ത്താവിനെ പേടിപ്പിക്കാനായി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ഓമന മരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.

ഇതോടെ നിന്നെ ഞാന്‍ കത്തിക്കാമെടീ എന്നുപറഞ്ഞ് രഞ്ജിത് അടുപ്പില്‍ നിന്നും ഓലക്കൊടി എടുത്ത് തീകൊളുത്തി എന്നാണ് കേസ്. ദേഹത്ത് പൊള്ളലേറ്റ ഓമന ചികിത്സയ്ക്കിടെ 2011 ഡിസംബര്‍ മൂന്നിന് മരിച്ചു. ഒമ്പതുവര്‍ഷത്തെ ദാമ്പത്യത്തില്‍ ഇരുവര്‍ക്കും നാലര വയസുള്ള ഇരട്ടക്കുട്ടികള്‍ ഉണ്ട്. മണ്ണാര്‍ക്കാട് സ്‌പെഷല്‍ ജില്ലാ കോടതി ജഡ്ജ് പി എസ് മധുവാണ് ശിക്ഷ വിധിച്ചത്.

Keywords: Accused jailed for murdering woman, Kozhikode, News, Murder, Court, Jail, Kerala.

Post a Comment