Follow KVARTHA on Google news Follow Us!
ad

കണ്ണൂര്‍ മെഡികല്‍ കോളജില്‍ ഹോസ്റ്റലുകളുടെ നിര്‍മാണത്തിന് 50.87 കോടി അനുവദിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Health,Health and Fitness,Health Minister,Medical College,Kerala,
തിരുവനന്തപുരം: (www.kvartha.com 31.03.2022) കണ്ണൂര്‍ പരിയാരം മെഡികല്‍ കോളജില്‍ വിവിധ ഹോസ്റ്റലുകളുടെ നിര്‍മാണത്തിനായി 50.87 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അന്‍ഡര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രോജ്വേറ്റ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മെഡികല്‍, പാരാമെഡികല്‍ ഹോസ്റ്റലുകളുടെ നിര്‍മാണത്തിനും നവീകരണത്തിനുമായി 22.71 കോടി രൂപയും, പോസ്റ്റ് ഗ്രാജ്വേറ്റ് ഹോസ്റ്റല്‍ നിര്‍മാണത്തിനായി 28.16 കോടി രൂപയുമാണ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

50.87 crore has been sanctioned for the construction of hostels at Kannur Medical College, Thiruvananthapuram, News, Health, Health and Fitness, Health Minister, Medical College, Kerala

പ്ലംബിംഗ് ഉള്‍പെടെയുള്ള സിവില്‍ വര്‍ക്, അഗ്‌നി സുരക്ഷാ സംവിധാനം, വാടര്‍ സപ്ലൈ ആന്‍ഡ് സാനിറ്ററി വര്‍ക്, ലിഫ്റ്റ് ഇന്‍സ്റ്റലേഷന്‍, ഇലട്രിഫികേഷന്‍ എന്നിവയ്ക്കാണ് തുകയനുവദിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ഈ ഹോസ്റ്റല്‍ വരുന്നതോടെ വിദ്യാര്‍ഥികളുടെ താമസ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

കണ്ണൂര്‍ മെഡികല്‍ കോളജിന്റെ സമഗ്ര വികസനമാണ് സര്‍കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. മറ്റ് മെഡികല്‍ കോളജുകളെപ്പോലെ മികച്ച സൗകര്യങ്ങളൊരുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. 147 അധ്യാപക വിഭാഗം ജീവനക്കാരേയും 521 വിവിധ കേഡറിലുള്ള നഴ്സിംഗ് വിഭാഗം ജീവനക്കാരേയും ഉള്‍പെടെ 668 പേരെ അടുത്തിടെ സര്‍വീസില്‍ ഉള്‍പെടുത്തിയിരുന്നു.

കണ്ണൂര്‍ മെഡികല്‍ കോളജില്‍ പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം ആരംഭിക്കാന്‍ അനുമതി നല്‍കി. 1.74 കോടി രൂപയുടെ ഡിജിറ്റല്‍ റേഡിയോഗ്രാഫി യൂനിറ്റ് സ്ഥാപിച്ചു. കിഫ്ബിയില്‍ ഉള്‍പെടുത്തി വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്ന് വരുന്നത്. ട്രോമകെയര്‍ യൂനിറ്റ് സ്ഥാപിക്കുന്നതിന് 51 കോടി രൂപ കിഫ്ബി അനുവദിച്ചു. ഇതുകൂടാതെ 35.52 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളും മെഡികല്‍ കോളജില്‍ നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.

Keywords: 50.87 crore has been sanctioned for the construction of hostels at Kannur Medical College, Thiruvananthapuram, News, Health, Health and Fitness, Health Minister, Medical College, Kerala.


Post a Comment