Follow KVARTHA on Google news Follow Us!
ad

ബി കോം വിദ്യാർഥിനി ടെറസിൽ നിന്ന് വീണ് മരിച്ചനിലയിൽ; പരീക്ഷയിൽ കോപിയടിച്ചതിന് കോളജ് പുറത്താക്കിയതിനാൽ ജീവിതം അവസാനിപ്പിച്ചതാണെന്ന് ആരോപണം; മരണത്തിന് മുമ്പ് സഹോദരിക്ക് വാട്സ് ആപ് സന്ദേശവും അയച്ചു

19-year-old B Com student killed herself by jumping from the terrace#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്ളുറു: (www.kvartha.com 06.03.2022) താമസസ്ഥലത്തെ ടെറസിൽ നിന്ന് ചാടി 19 കാരിയായ ബി കോം വിദ്യാർഥിനി ആത്മഹത്യ ചെയ്തതായി പൊലീസ് പറഞ്ഞു. പരീക്ഷയിൽ കോപിയടിച്ചതിന് കോളജ് പുറത്താക്കിയതിനാലാണ് (debar) ജീവിതം അവസാനിപ്പിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു. ഡോംലൂർ പാലത്തിന് സമീപം പേയിംഗ് ഗസ്റ്റായി താമസിക്കുന്ന കോലാർ സ്വദേശി ഭവ്യ എസ് ആണ് മരിച്ചത്.

  
Bangalore, Karnataka, News, Death, Student, Suicide, College, Whatsapp, Social Media,  Message, Sisters, Examination, Police, Case, 19-year-old B Com student killed herself by jumping from the terrace.



കോറമംഗലയിലെ ജ്യോതി നിവാസ് കോളജിൽ ഒന്നാം വർഷ ബികോം പഠിക്കുന്ന ഭവ്യയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സെമസ്റ്റർ പരീക്ഷയിൽ കോപിയടിക്കുന്നതിനിടെ പിടികൂടിയതെന്ന് ബീമാ നഗർ പൊലീസ് പറഞ്ഞു. ഇൻവിജിലേറ്റർ മാനജ്‌മെന്റിനെ വിവരമറിയിക്കുകയും പരീക്ഷ എഴുതുന്നതിൽ നിന്ന് ഭവ്യയെ തടയുകയും ചെയ്തു. തുടർന്ന് ഡോംലൂർ പാലത്തിന് സമീപം ബിഎംടിസി ബസിൽ നിന്ന് ഇറങ്ങി, താമസസ്ഥലത്തേക്ക് നടന്ന് അഞ്ചാം നിലയിലെ ടെറസിലേക്ക് കയറി., വൈകുന്നേരം 4.30 ഓടെ അവൾ അവിടെ നിന്ന് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വഴിയാത്രക്കാർ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഭവ്യയുടെ ഐഡി കാർഡിന്റെ അടിസ്ഥാനത്തിൽ പൊലീസ് വിവരങ്ങൾ ശേഖരിക്കുകയും തുടർന്ന് മാതാപിതാക്കളെ ബന്ധപ്പെടുകയുമായിരുന്നു. 'ഞങ്ങൾ മരണ കുറിപ്പ് കണ്ടെത്തിയിട്ടില്ല, എന്നാൽ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു', പൊലീസ് പറഞ്ഞു.

ഭവ്യ തന്റെ സഹോദരി ദിവ്യയ്ക്ക് ഒരു വാട്സ്ആപ് സന്ദേശവും അയച്ചിരുന്നു, അതിൽ തന്റെ എല്ലാ ആവശ്യങ്ങളും, കോവിഡ്-19 അണുബാധയുടെ സമയത്തും മാതാപിതാക്കൾ എങ്ങനെ നിറവേറ്റിയെന്ന് പരാമർശിച്ചു. ഭവ്യയുടെ പിതാവ് ഒരു സ്വകാര്യ സ്ഥാപനത്തിൽ തൊഴിലാളിയായി ജോലി ചെയ്യുന്നു. എന്നാൽ വെള്ളിയാഴ്ചത്തെ പരീക്ഷ എഴുതുന്നതിൽ നിന്ന് കുട്ടിയെ തടയുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും മറ്റ് വിഷയങ്ങൾ എഴുതാൻ അനുവദിക്കുകയുംചെയ്തിരുന്നതായി കോളജ് മാനേജ്‌മെന്റ് പറഞ്ഞു.

Keywords: Bangalore, Karnataka, News, Death, Student, Suicide, College, Whatsapp, Social Media,  Message, Sisters, Examination, Police, Case, 19-year-old B Com student killed herself by jumping from the terrace.
< !- START disable copy paste -->

Post a Comment