കൈവ്: (www.kvartha.com 26.02.2022) യുക്രൈൻ അതിന്റെ ഏറ്റവും മോശമായ നിമിഷങ്ങളിലൂടെ കടന്നുപോവുമ്പോൾ, ജനങ്ങൾക്ക് സന്തോഷിക്കാൻ ഒരു കാരണവുമില്ല. എന്നാൽ അത് പൂർണമായും ശരിയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു സംഭവം. പരിഭ്രാന്തിയുടെയും വേദനയുടെയും ഈ മണിക്കൂറിൽ, ബോംബുകളും മിസൈലുകളും വർഷിച്ച് കൊണ്ടിരിക്കുമ്പോൾ, 23 വയസുള്ള ഒരു സ്ത്രീ ഭൂഗർഭ അഭയകേന്ദ്രത്തിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകി, നിരവധി മുഖങ്ങളിൽ പുഞ്ചിരി വരുത്തി. ശിശുവിന്റെ ചിത്രം യുദ്ധത്തിൽ തകർന്ന രാജ്യത്ത് 'പ്രതീക്ഷയുടെ വെളിച്ചം' ആയി വാഴ്ത്തപ്പെടുകയാണ്.
സെന്റർ ഫോർ സ്ട്രാറ്റജിക് കമ്യൂനികേഷൻസ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റിയാണ് ടെലിഗ്രാമിലും ഫേസ്ബുകിലും വാർത്ത പ്രഖ്യാപിച്ചത്. 'രണ്ട് മണിക്കൂർ മുമ്പ് കൈവ് സബ്‌വേയിൽ ഒരു കുഞ്ഞ് ജനിച്ചു. പ്രതീക്ഷ നൽകുന്ന തരത്തിലുള്ള വാർത്തയാണിത്!', അവർ കുറിച്ചു. ഡെമോക്രസിയുടെ ചെയർവുമൻ ഇൻ ആക്ഷൻ കോൺഫറൻസ് ഹന്ന ഹോപ്‌കോയും പ്രസവവാർത്ത പങ്കുവെച്ചു. കുഞ്ഞിന് 'മിയ' എന്ന് പേരിട്ടതായി അവർ വെളിപ്പെടുത്തി.
🇺🇦 Mia was born in shelter this night in stressful environment- bombing of Kyiv. Her mom is happy after this challenging birth giving. When Putin kills Ukrainians we call mothers of Russia and Belarus to protest against Russia war in Ukraine . We defend lives and humanity ! pic.twitter.com/qsBDcfc1Q9
— Hanna Hopko (@HopkoHanna) February 25, 2022
Keywords: Top-Headlines, News, Ukraine, International, India, Russia, War, Birth, Woman, Police, Woman Gives Birth To Baby Girl As She Shelters In Underground Metro Station In Kyiv.