ന്യൂയോർക്: (www.kvartha.com 23.02.2022) ശ്‌മശാനത്തിൽ ജോലി ചെയ്യുന്നതിനിടെ 900 കിലോഗ്രാം ഭാരമുള്ള കല്ല് പതിച്ച് വീട്ടമ്മ മരിച്ചു. സ്റ്റാറ്റൻ ഐലൻഡിലെ എൽവിറ നവാരോ (53) ആണ് മരിച്ചത്. അഞ്ച് കുട്ടികളുടെ മാതാവാണിവർ. ഗ്രാനൈറ്റ് വില ബാരൺ ഹിർഷ് സെമിതേരിയിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
നവാരോ തന്റെ മകനോടൊപ്പം ജോലി ചെയ്യുന്നതിനിടെ, 900 കിലോഗ്രാം ഭാരമുള്ള ഒരു കല്ല് അവരുടെ മേൽ പതിക്കുകയായിരുന്നുവെന്ന് ന്യൂയോർക് പോസ്റ്റ് റിപോർട് ചെയ്തു. 80 ഏകർ വിസ്തൃതിയുള്ള ശ്മശാനത്തിൽ എങ്ങനെ, എവിടെയാണ് ദുരന്തമുണ്ടായതെന്ന് വ്യക്തമല്ല. നവാരോയെ ഉടൻ റിച്മണ്ട് യൂനിവേഴ്‌സിറ്റി മെഡികൽ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു.
അതേസമയം സെമിതേരി പരിപാലിക്കുന്നതിലും അതിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലും പരാജയപ്പെട്ടെന്ന് ആരോപിച്ച് നവാരോയുടെ കുടുംബം ബാരൺ ഹിർഷ് സെമിതേരി അസോസിയേഷനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തു. 1899-ൽ സ്ഥാപിതമായ ഈ ജൂത സെമിതേരിയിൽ ഏകദേശം 500 പ്ലോടുകൾ ഉണ്ട്.
'ആ വാർത്ത കേട്ടപ്പോൾ ഞാൻ തകർന്നുപോയി. നാലേകറോളം ശുചീകരണത്തിന് സഹായിച്ച സംഘടനയാണ് സിഎജെഎസി. ഒരു സംഘടന എന്ന നിലയിൽ ഞങ്ങൾക്ക് ഏറ്റവും വിഷമം ഉണ്ടാക്കുന്ന കാര്യമാണ് നടന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കല്ലുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയാണ് ഇപ്പോൾ ഞങ്ങൾ ആദ്യം ചെയ്യുന്ന കാര്യം. ഏറ്റവും നന്നായി പരിപാലിക്കപ്പെടുന്ന സെമിതേരികളിൽ പോലും അത് സംഭവിക്കാം' - ജൂത-അഫിലിയേറ്റഡ് സെമിത്തേരി കമ്യൂനിറ്റി അലയൻസ് എക്സിക്യൂടീവ് ഡയറക്ടർ റബ്ബി ആൻഡ്രൂ ഷുൾട്സ് പറഞ്ഞു.
പ്രമുഖരായ ന്യൂഹൗസ് പബ്ലിഷിംഗ് കുടുംബത്തിലെ അംഗങ്ങൾ, അമേരികൻ നാടക നിർമാതാവ് ജോസഫ് പാപ്, സംഗീതസംവിധായകൻ എലിയറ്റ് വിലെൻസ്‌കി, 1925-ൽ അന്തരിച്ച ഗ്രാൻഡ് റബി യെഷായ സ്റ്റെയ്‌നർ തുടങ്ങിയവരുടെ ശവക്കല്ലറകൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
Keywords:
Woman Died After 900-kg Headstone Falls on Her in Cemetery, International, New York, News, Top-Headlines, Death, Dead, Court, Case.