Follow KVARTHA on Google news Follow Us!
ad

ഹിജാബ് മുസ്ലിം സ്ത്രീകളെ ബലാത്സംഗത്തിൽ നിന്ന് സംരക്ഷിക്കുമെന്ന് കർണാടക എംഎൽഎ; 'വിവാദം മുസ്ലീങ്ങൾക്കും ഹിന്ദുക്കൾക്കും ഇടയിൽ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ ഗൂഢാലോചന'

Wearing hijab will protect Muslim women from getting assault: Karnataka Congress MLA, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്ളുറു: (www.kvartha.com 14.02.2022) ഹിജാബ് മുസ്ലിം സ്ത്രീകളെ ബലാത്സംഗത്തിൽ നിന്ന് സംരക്ഷിക്കുമെന്ന് കർണാടക കോൺഗ്രസ് എംഎൽഎ സമീർ അഹ്‌മദ്‌ പറഞ്ഞു. ഹിജാബ് ധരിക്കാത്തതിനാൽ ഇൻഡ്യയിൽ ബലാത്സംഗ സംഭവങ്ങൾ കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
                     
News, Karnataka, Top-Headlines, Bangalore, Controversy, Muslim, Women, Assault, Congress, MLA, Hijab, Wearing hijab will protect Muslim women from getting assault: Karnataka Congress MLA.

'ഹിജാബ് എന്നാൽ ഇസ്‌ലാമിൽ 'പർദ' എന്നാണ് അർഥമാക്കുന്നത്, ഇത് പുരാതന കാലത്തെ ആചാരമാണ്. ദുഷിച്ച കണ്ണുകളിൽ നിന്ന് അവരുടെ സൗന്ദര്യം മറയ്ക്കാനാണിത്. എല്ലാവരേയും നിർബന്ധിക്കുന്ന നിയമമല്ലെങ്കിലും ഭൂരിപക്ഷം മുസ്ലീം സ്ത്രീകളും ഇത് ധരിക്കുന്നു. എന്നിരുന്നാലും, വികസന അജൻഡയിൽ ഒരിക്കലും വോട് തേടാത്ത ബിജെപി, ഇത്തരം നിസാര വിഷയങ്ങൾ ഉന്നയിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണ്' - സമീർ ആരോപിച്ചു.

'മുസ്ലീങ്ങൾക്കും ഹിന്ദുക്കൾക്കും ഇടയിൽ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും സമൂഹത്തിൽ അസ്വാരസ്യം സൃഷ്ടിക്കാനുമുള്ള ബിജെപിയുടെ ഗൂഢാലോചനയാണ് ഹിജാബ് വിവാദം. ബിജെപി ഒരിക്കലും വികസനത്തിന്റെ പേരിൽ വോട് തേടി വോടർമാരുടെ അടുത്തേക്ക് പോയിട്ടില്ല. അവർ എപ്പോഴും വർഗീയ അടിസ്ഥാനത്തിൽ വോട് തേടുന്നു, ഹിജാബ് വിവാദവും അവരുടെ വോട് ബാങ്കുകൾ ശക്തിപ്പെടുത്താനുള്ള ബിജെപിയുടെ രാഷ്ട്രീയ അജൻഡയാണ് - സമീർ കുറ്റപ്പെടുത്തി.


Keywords: News, Karnataka, Top-Headlines, Bangalore, Controversy, Muslim, Women, Assault, Congress, MLA, Hijab, Wearing hijab will protect Muslim women from getting assault: Karnataka Congress MLA.
< !- START disable copy paste -->

Post a Comment