Follow KVARTHA on Google news Follow Us!
ad

ഗായകന്റെ പോരാട്ടം: വിജനമായ കീവ് തെരുവില്‍ പാട്ട് പാടി സൈനിക ഡ്യൂടിയിലുള്ള യുക്രൈന്‍ റോക്സ്റ്റാര്‍; ലോകജനതയുടെ മനസ് കീഴടക്കി നാടന്‍ പാട്ട്, വീഡിയോ കാണാം

Ukrainian Rockstar on military duty sings on deserted Kyiv street in viral video, Watch#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കീവ്: (www.kvartha.com 28.02.2022) റഷ്യ തങ്ങളുടെ രാജ്യത്തെ ആക്രമിച്ച് നശിപ്പിക്കാന്‍ തുടങ്ങിയിട്ട് അഞ്ച് ദിവസം പിന്നിടുന്നെങ്കിലും യുക്രൈന്‍ സൈന്യവും ജനതയും മുട്ടുകുത്താന്‍ തയ്യാറല്ല. രാജ്യത്തിന് വേണ്ടി പോരാടാന്‍ യുക്രൈന്‍ പൗരന്മാര്‍ സൈനിക റിക്രൂട്‌മെന്റ് ക്യാംപുകളില്‍ അണിനിരന്നു. 

പെട്രോള്‍ ബോംബുകള്‍ ഉള്‍പെടെ ഉണ്ടാക്കുന്നു. സ്ത്രീകളും വയോധികരും യുദ്ധരംഗത്ത് സജീവമാകുന്നു. ഇതെല്ലാം കണ്ട് ലോകം അന്തംവിട്ടിരിക്കുമ്പോള്‍ ഒരു യുക്രൈന്‍ പൗരന്‍ ഏവരുടെയും മനസ് കീഴടക്കുന്നു. തോക്കിന്‍ മുനയിലൂടെയല്ല തങ്ങള്‍ ലോകജനതയുടെ മനസ് കീഴടക്കുന്നതെന്ന് ഈ ഗായകന്‍ റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നു. 

News, World, International, Ukraine, Russia, Song, Video, Social Media, Ukrainian Rockstar on military duty sings on deserted Kyiv street in viral video, Watch


യുക്രൈനിലെ ബൂംബോക്‌സ് ബാന്‍ഡിലെ ഗായകന്‍ ആന്‍ഡ്രി ഖ്ലിവ്‌നുക്കും സൈന്യത്തില്‍ സന്നദ്ധസേവനത്തിലാണ്. ജനപ്രിയ ഗായകന്റെ ഒരു വീഡിയോ നിരവധി സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാകുകയാണ്. 

സെന്‍ട്രല്‍ കീവിലെ ഒരു ഒഴിഞ്ഞ തെരുവില്‍ തോക്കും പിടിച്ച് 'ദി റെഡ് വൈബര്‍ണം ഇന്‍ ദി മെഡോ' എന്ന നാടന്‍ പാട്ട് ആന്‍ഡ്രി ആലപിക്കുന്നത് വൈറലായിരിക്കുകയാണ്. വീഡിയോയ്ക്ക് രണ്ട് ലക്ഷത്തിലധികം കാഴ്ചകളും ടണ്‍ കണക്കിന് പ്രതികരണങ്ങളും കിട്ടിക്കഴിഞ്ഞു. 

വീഡിയോ കണ്ട നെറ്റിസന്‍മാര്‍ യുക്രൈന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും 'യുദ്ധമില്ല' എന്ന സന്ദേശം കമന്റ് ബോക്സില്‍ നിറയ്ക്കുകയും ചെയ്തു.

Keywords: News, World, International, Ukraine, Russia, Song, Video, Social Media, Ukrainian Rockstar on military duty sings on deserted Kyiv street in viral video, Watch

Post a Comment