Follow KVARTHA on Google news Follow Us!
ad

വൻ അവകാശവാദവുമായി റഷ്യ; യുക്രൈൻ പ്രസിഡന്റ് തലസ്ഥാനത്ത് നിന്ന് പാലായനം ചെയ്‌തതെന്ന് റഷ്യൻ മാധ്യമങ്ങൾ; ഇപ്പോൾ ഇവിടെ

Ukraine's President Zelensky fled from capital Kyiv, claims Russian media#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
കൈവ്: (www.kvartha.com 26.02.2022) യുക്രൈനെതിരെ റഷ്യയുടെ ആക്രമണം മൂന്നാം ദിവസവും തുടരുന്നതിനിടെ യുക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി തലസ്ഥാനമായ കൈവിൽ നിന്ന് പാലായനം ചെയ്‌തതെന്ന് റഷ്യൻ മാധ്യമങ്ങൾ. സെലെൻസ്‌കി ഇപ്പോൾ തന്റെ സഹപ്രവർത്തകരോടൊപ്പം മറ്റൊരു നഗരമായ ലിവിവിലാണെന്ന് മാധ്യമങ്ങൾ റിപോർട് ചെയ്തു. നേരത്തെ, റഷ്യൻ സൈന്യം തനിക്കും കുടുംബത്തിനും പിന്നാലെയാണെന്ന് സെലെൻസ്‌കി അവകാശപ്പെട്ടിരുന്നു.

 
Russia, Ukraine, News, War, President, Vladimar Putin, Army, Attack, Ukraine's President Zelensky fled from capital Kyiv, claims Russian media.



റഷ്യൻ സൈന്യം തലസ്ഥാനമായ കൈവിൽ എത്തിയെന്ന് യുകെ പ്രതിരോധ മന്ത്രാലയം പറഞ്ഞ സമയത്താണ് റഷ്യൻ മാധ്യമങ്ങളുടെ ഈ അവകാശവാദം. യുകെ മന്ത്രാലയം പറയുന്നതനുസരിച്ച്, റഷ്യൻ സൈന്യം കൈവിലേക്ക് അതിവേഗം നീങ്ങുന്നു, കൈവിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ഇപ്പോൾ.

താൻ ഇപ്പോഴും തലസ്ഥാനത്ത് ഉണ്ടെന്ന് സെലെൻസ്‌കി വെള്ളിയാഴ്ച സാമൂഹ്യ മാധ്യമത്തിൽ സെൽഫി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. 'ഞങ്ങള്‍ എല്ലാവരും ഇവിടെയുണ്ട്. ഞങ്ങളുടെ സൈന്യം ഇവിടെയുണ്ട്. യുക്രൈനിന്റെ പൗരന്മാര്‍ ഇവിടെയുണ്ട്. നാമെല്ലാവരും ഇവിടെയുണ്ട്. നമ്മുടെ സ്വാതന്ത്ര്യത്തെയും നമ്മുടെ രാജ്യത്തെയും സംരക്ഷിക്കുന്നതിനായി ഇവിടെ തന്നെ തുടരും' - കൈവിലെ ഔദ്യോഗിക വസതിക്ക് പുറത്ത് നിന്നുകൊണ്ട് ചിത്രീകരിച്ച വീഡിയോയിൽ സെലെൻസ്‌കി പറഞ്ഞു.

യുക്രൈൻ റഷ്യയെ ഒറ്റയ്ക്കാണ് നേരിടുന്നതെന്നും അതിന് ആയുധങ്ങൾ ആവശ്യമാണെന്നും സെലെൻസ്കി മറ്റ് ശക്തമായ രാജ്യങ്ങളോട് അഭ്യർഥിച്ചതായി മാധ്യമങ്ങൾ റിപോർട് ചെയ്തു. അതിനിടെ തങ്ങളെ ഫ്രാൻസ് സഹായിക്കുകയാണെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി അവകാശപ്പെട്ടു. എന്നിരുന്നാലും, ഏറ്റുമുട്ടലിന്റെ അന്തരീക്ഷത്തിൽ, റഷ്യയും യുക്രൈനും തമ്മിലുള്ള ചർചകളെക്കുറിച്ചും റിപോർടുകൾ വന്നിട്ടുണ്ട്. വെള്ളിയാഴ്ച, റഷ്യയുമായി ചർചയ്ക്ക് തയ്യാറാണെന്ന് യുക്രൈൻ അറിയിച്ചപ്പോൾ, യുക്രൈൻ സൈന്യം കീഴടങ്ങിയാൽ സംസാരിക്കാൻ തയ്യാറാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി പ്രസ്താവന നടത്തി. യുക്രൈനെ കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും റഷ്യ അവകാശപ്പെട്ടു.

Keywords: Russia, Ukraine, News, War, President, Vladimar Putin, Army, Attack, Ukraine's President Zelensky fled from capital Kyiv, claims Russian media.
< !- START disable copy paste -->

Post a Comment