Follow KVARTHA on Google news Follow Us!
ad

പിറന്നാൾ ദിനത്തിൽ ചൂടുള്ള സാമ്പാർ അടങ്ങിയ പാത്രത്തിൽ വീണ് രണ്ടുവയസുകാരി മരിച്ചു; ആഘോഷം കണ്ണീരിൽ കുതിർന്നു

Two-year-old child in Andhra dies after falling into vessel of hot sambar on birthday, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
വിജയവാഡ: (www.kvartha.com 15.02.2022) പിറന്നാൾ ദിനത്തിൽ ചൂടുള്ള സാമ്പാർ അടങ്ങിയ പാത്രത്തിൽ അബദ്ധത്തിൽ വീണ് രണ്ടുവയസുകാരി ദാരുണമായി മരിച്ചു. ശിവ - ഭാനുമതി ദമ്പതികളുടെ മകൾ തേജസ്വിയാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കലഗര ഗ്രാമത്തിലാണ് സംഭവം. പൊള്ളലേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
                    
News, National, Andhra Pradesh, Top-Headlines, Food, Birthday, Child, Dead, Two-year-old child in Andhra dies after falling into vessel of hot sambar on birthday.

വീട്ടിൽ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചിരുന്നു. മാതാപിതാക്കൾ അതിഥികളെ സ്വീകരിക്കാനും ഭക്ഷണം വിളമ്പാനും പോയപ്പോൾ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന തേജസ്വി അടുക്കളയിലേക്ക് പോവുകയും അവിടെ കസേരയിൽ കയറിയപ്പോൾ അബദ്ധത്തിൽ ചൂടുള്ള സാമ്പാർ നിറച്ച പാത്രത്തിലേക്ക് വീഴുകയുമായിരുന്നു.

വീട്ടുകാർ ഉടൻ തിരുവൂരിലെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ഡോക്ടർമാരുടെ നിർദേശപ്രകാരം വിജയവാഡയിലേക്ക് മാറ്റി. എന്നാൽ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Keywords: News, National, Andhra Pradesh, Top-Headlines, Food, Birthday, Child, Dead, Two-year-old child in Andhra dies after falling into vessel of hot sambar on birthday.
< !- START disable copy paste -->

Post a Comment