ദരിദ്ര കുടുംബത്തിൽ നിന്നുള്ള ധനുജയ് സർകാർ ജീവനക്കാരനാകാനുള്ള തന്റെ ആഗ്രഹം നിറവേറ്റാൻ കഠിനമായി പരിശ്രമിച്ചു. അതിന്റെ ഫലമായി എട്ട് പോസ്റ്റിൽ നിയമനം ലഭിച്ചു, അതിലുപരിയായി, ഒരു വർഷത്തിനുള്ളിൽ അഞ്ച് ജോലികൾ നേടാനായതും അപൂർവതയായി. 2019-ൽ ജൂനിയർ പഞ്ചായത് സെക്രടറി, വിആർഒ, ജൂനിയർ അസിസ്റ്റന്റ് (ഗ്രൂപ്-IV), അസിസ്റ്റന്റ് അകൗണ്ട്സ് ഓഫീസർ, എൽഡിസി (ഐഎസ്ആർഒ) എന്നിവയുടെ റിക്രൂട്മെന്റിനുള്ള പരീക്ഷകളിൽ വിജയിക്കാൻ ധനുജയ്‌ക്ക് കഴിഞ്ഞു.
2020-ൽ അദ്ദേഹത്തിന് ടിഎസ്ആർടിസിയിൽ ജൂനിയർ അസിസ്റ്റന്റ് ജോലി ലഭിച്ചു. ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായി തെരഞ്ഞെടുക്കപ്പെട്ടു. അടുത്തിടെ, ടിഎസ്‌പിഎസ്‌സി പരീക്ഷയിൽ തെലങ്കാന വെറ്ററിനറി സർവകലാശാലയിൽ സീനിയർ അസിസ്റ്റന്റ് തസ്തിക നേടി. ഇപ്പോൾ ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായി ജോലി ചെയ്യുന്ന ധനുജയ് വെറ്ററിനറി സർവകലാശാലയിലെ സീനിയർ അസിസ്റ്റന്റ് തസ്തികയിൽ ചേരാൻ തീരുമാനിച്ചിരിക്കുകയാണ്.
അർപണബോധത്തോടും പ്രതിബദ്ധതയോടും കൂടി വിദ്യാർഥികൾ തയാറായാൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് യുവാവ് പറയുന്നു. 1990 ഓഗസ്റ്റ് 18-ന് ജനിച്ച ധനുജയ്, രാമഗുണ്ടത്തെ ജില്ലാ പരിഷത് ഹൈസ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം നേടി, 2005-ൽ എസ്‌എസ്‌സി പൂർത്തിയാക്കി. 2005 മുതൽ 2007 വരെ എൻടിപിസി സെൻട്രൽ ജൂനിയർ കോളജിൽ ഇന്റർമീഡിയറ്റ് പഠനവും എൻടിപിസിയിലെ ട്രിനിറ്റി കോളജിൽ ബിരുദവും നേടി.
2012-ൽ എംബിഎ പൂർത്തിയാക്കിയ ശേഷം സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം അഞ്ച് വർഷം ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു. സ്വകാര്യ ജോലിയിൽ തൃപ്തനാവാത്ത അദ്ദേഹം 2017 ഫെബ്രുവരിയിൽ കരിംനഗറിലെ എസ്‌സി സ്റ്റഡി സർകിളിൽ ചേർന്നു. അവിടെ സർകാർ ജോലികൾക്കായി കോചിങ് ആരംഭിച്ചു. കോചിംഗിന് വിധേയനായിരിക്കുമ്പോൾ, 2019-ൽ ആദ്യത്തെ ജോലി (VRO) ലഭിച്ചു.
ഇനിയും ഒരുപാട് മുന്നേറാൻ തന്നെയാണ് ധനുജയ് തീരുമാനിച്ചിരിക്കുന്നത്. ഐഎഎസ് നേടുകയെന്നതാണ് അടുത്ത ലക്ഷ്യം. ജോലിയിൽ തുടരുന്നതിനിടയിൽ യുപിഎസ്‌സി തയ്യാറെടുപ്പ് നടത്താനാണ് തീരുമാനം. മൂന്നു മക്കളുള്ള നരസിങ്കം - തിരുമല ദമ്പതികളുടെ മൂത്ത മകനാണ് യുവാവ്.
Keywords: Hyderabad, India, News, Government, Job, IAS Officer, Telangana, Youth, MBA student, Government Job, 8 Government Job, This youth grabs eight government jobs.< !- START disable copy paste -->